അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച അഹമ്മദാബാദില്‍ നടത്തിയ പുഷ്പാഞ്ജലി യാത്ര ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും ദൈര്‍ഘ്യമേറിയതുമായ റോഡ് ഷോ. പത്തുലക്ഷത്തിലധികം പേര് റോഡ് ഷോയുടെ ഭാഗമായെന്ന് ബിജെപി. രണ്ടു ജില്ലകളിലെ 14 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോയ യാത്ര സഞ്ചരിച്ചത് 50 കിലോമീറ്ററാണ്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ നാല് മണിക്കൂര്‍ സമയം വേണ്ടിവന്നു. ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയോടുള്ള സ്നേഹവും ബഹുമാനവും ആവേശവും പ്രകട മാകുന്നതായിരുന്നു യാത്ര.
അഹമ്മദാബാദ് ജില്ലയിലെ 13 നിയമസഭാമണ്ഡലങ്ങളിലൂടെയും ഗാന്ധിനഗര്‍ ജില്ലയിലെ ഒരു നിയമസഭാ മണ്ഡലത്തിലൂടെയുമാണ് യാത്ര കടന്നു പോയത്. പ്രതീക്ഷിച്ചതിലും അപ്പുറമാണ് യാത്രയുടെ വിജയമെന്ന് ബിജെപി വൃത്തങ്ങള്‍ പ്രതികരിച്ചു.
രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെയായിരുന്നു ബിജെപി പുഷ്പാഞ്ജലി യാത്ര എന്ന പേരില്‍ റോഡ്ഷോ സംഘടിപ്പിച്ചത്. യാത്രയ്ക്കിടെ ഇന്ത്യ യുടെ ഉരുക്കു മനുഷ്യന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, ദീനദയാല്‍ ഉപാദ്ധ്യായ എന്നിവരുടെ സ്മാരകങ്ങളില്‍ മോദി പുഷ്പാര്‍ച്ചന നടത്തി.
ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യ മന്ത്രിയായിരുന്ന് സംസ്ഥാനത്തെ വികസനത്തിന്റെ പുതുയുഗത്തിലേക്ക് നയിച്ച മോദിയെ കാണാനും ആശീര്‍വദിക്കാനും ജനം ഒന്നാകെ വീഥിയിലേക്ക് ഇറങ്ങുകയായിരുന്നു. എത്രയൊക്കെ പരിഹാസ ശരങ്ങള്‍ എയ്താലും അധിക്ഷേപിച്ചാലും മോദിക്കൊ പ്പം ഞങ്ങളുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഗുജറാത്ത് ജനത. ഹരിതകുങ്കുമവര്ണമണിഞ്ഞ റോഡിനിരുവശവും ആരവം മുഴക്കി ജനക്കൂട്ടം. നരോദഗാമില്‍ നിന്ന് ആരംഭിച്ച യാത്ര ഗാന്ധിനഗര്‍ സൗത്തില്‍ സമാപിക്കുമ്പോഴേയ്ക്കും നഗരം ഇളകിമറിഞ്ഞു.
യാത്രയ്ക്കിടെ കടന്നുവന്ന ആംബുലന്‍സിന് വഴിയൊരുക്കാന്‍ മോദി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് പോയതിനുശേഷമാണ് മോദി സഞ്ചരിച്ച തുറന്നവാഹനം കടന്നുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: