ദോഹ: കൈലിയന്‍ എംബാപ്പെ ഫ്രാന്‍സിന്റെ നക്ഷത്രമായി. സൂപ്പര്‍താരത്തിന്റെ ക്ലാസിക്ക് ഗോളുകള്‍ നിലവിലെ ജേതാക്കള്‍ക്ക് സമ്മാനിച്ചത് പ്രീ ക്വാര്‍ട്ടര്‍. എംബാപ്പെയുടെ മികവില്‍ ഗ്രൂപ്പ് ഡിയിലെ രണ്ടാം കളിയില്‍ ഡെന്മാര്ക്കിനെ 2-1ന് മറികടന്നു. ആദ്യ കളിയില്‍ ഓസ്ട്രേലിയയെ 4-1ന് തോല്‍പ്പിച്ച ഫ്രാന്‍സ് ആറു പോയിന്റുമായി ഒന്നാമത്.
രണ്ടാം പകുതിയിലായിരുന്നു ഗോളുകളെല്ലാം. 61, 86 മിനിറ്റില്‍ എംബാപ്പെ സ്കോര്‍ ചെയ്തു. 68-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്സണ് ഡെന്മാര്ക്കിന്റെ ആശ്വാസമായി. മൈതാനത്തിന്റെ ഇടതു ഭാഗത്തു നിന്ന് തിയോ ഫെര്‍ണാണ്ടസ് മുന്നേറി നല്കിയ പാസില്‍ എംബാപ്പെയുടെ ആദ്യ ഗോള്‍. കോര്‍ണറില്‍ നിന്നാണ് ഡെന്മാര്ക്കിന്റെ ഗോള്‍ വന്നത്. നിശ്ചിത സമയമവസാനിക്കാന്‍ നാലു മിനിറ്റ് ശേഷിക്കെ രണ്ട് പ്രതിരോധനിര താരങ്ങളെ മറികടന്ന് അന്റോയിന്‍ ഗ്രീസ്മന് നല്കിയ ക്രോസില്‍ നിന്ന് എംബാപ്പെ രണ്ടാം ഗോള്‍ നേടി ടീമിന്റെ ജയമുറപ്പിച്ചു.
ടൂണീഷ്യയാണ് ഗ്രൂപ്പിലെ അവസാന കളിയില്‍ ഫ്രാന്‍സിന്റെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: