തിരുവനന്തപുരം: ദേശീയ പതാകയെ അവഹേളിച്ചതിന്റെ പേരില്‍ ആമസോണിനെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കേസെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്. എസ്. മനോജ് നല്കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
റിപബ്ലിക്ക് ദിന വിപണി ലക്ഷ്യം വച്ച് ചെരുപ്പ്, റ്റീ ഷര്‍ട്ട്, മിഠായി തൊലി, ചുരിദാര്‍, സിറാമിക് കപ്പ് തുടങ്ങി വസ്തുക്കളില്‍ ദേശീയ പതാക പ്രിന്റ് ചെയ്ത് വിപണനത്തിനായി ആമസോണ്‍ പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം ശേഖരിച്ചാണ് മുഖ്യമന്ത്രി, ഡി.ജി.പി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
THE PREVENTION OF INSULTS TO NATIONAL HONOUR ACT, 1971 സെക്ഷൻ 2, പ്രകാരവും, INDIAN FLAG CODE – 2002 (സെക്ഷൻ 2.1 (iv) & (v) പ്രകാരം) ന്റെ കടുത്ത ലംഘനം പ്രത്യേകമായി ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. കോണ്‍ഫെഡറേഷന്‍ ഓഫ് ആള് ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി കൂടിയായ എസ്. എസ്. മനോജ് കഴിഞ്ഞ പത്തു മാസമായി പരാതിയുടെ പിന്നാലെ സഞ്ചരിച്ചതിനെ തുടര്‍ന്നാണ് 10 മാസം വൈകിയാണെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തത്.
ആമസോണ്‍ പോര്‍ട്ടലിലൂടെ വിഷഗുളികള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങി കഴിച്ച് ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിലും, തങ്ങളുടെ പോര്‍ട്ടലിലൂടെ കഞ്ചാവ് വിറ്റതിന്റെ പേരിലും ആമസോണിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കേസുകള്‍ നിലവിലുണ്ട്. നിയമ വിരുദ്ധമായ വ്യാപാര ഇടപെടലിനെ തുടര്‍ന്നുള്ള പരാതിയിന്മേല് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യാ 200 കോടി രൂപ പിഴ ചുമത്തിയിരുന്നു.
രാജ്യത്തെ നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ചും സ്ഥിരമായി ലംഘിച്ചും, ദേശീയ പതാകയേയും അതു വഴി ഇന്ത്യന്‍ ദേശീയതയേയും അപമാനിച്ചും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം വിദേശ ഓണ്‍ലൈന്‍ കമ്പനികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും, ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: