മറയൂര്‍ : ഇടുക്കി മറയൂര്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി മറയൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനും സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനും ഇടയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്
കര്‍ണാടക മൈസൂര്‍ സ്വദേശി രാജേഷ് ഗൗഡയാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവറാണ് ഇയാള്‍. കര്‍ണാടക സോപ്പ്സിന് വേണ്ടി ചന്ദനം കൊണ്ടുപോകാനാണ് രാജേഷ് മറയൂരില്‍ എത്തിയത്. കെട്ടിടത്തില്‍ നിന്നും തെന്നി വീണാണ് ഇയാളുടെ മരണം സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: