ജീവിതത്തിലെ പച്ചപ്പ് നഷ്ടമാകുന്ന മനുഷ്യരുടെ കഥ പറയുകയാണ് പച്ച എന്ന ചിത്രത്തിലൂടെ സംവിധായകന് കാവില്‍ രാജ്. അരങ്ങുതാളം അക്കരേക്ക് എന്ന ചിത്രത്തിനു ശേഷം കാവില്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പച്ച സിനിഫ്രന്‍സ്ക്രീയേഷന്‍സ് നിര്‍മ്മിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഡിസംബര്‍ മാസം തീയേറ്ററിലെത്തും.
പ്രകൃതിയുടെയും, പ്രണയത്തിന്റേയും നിറമാണ് പച്ച. ആ പച്ചപ്പ് നഷ്ടപ്പെടുന്ന കുറെ മനുഷ്യരുടെ കഥ പറയുകയാണ് പച്ച എന്ന ചിത്രം. സ്വന്തം മകളെ ഉപേക്ഷിക്കേണ്ടി വരുന്ന ഒരമ്മയുടെ കണ്ണീരിന്റെ കഥ. കവിയിത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഒരു സ്നേഹ സമ്പന്നയുടെ സമരത്തിന്റെ കഥ. ജാതിയില്‍ താഴ്ന്നവനാണെന്ന അപകര്‍ഷതാബോധമുള്ള കാമുകനെ ചോദ്യശരങ്ങള്‍ കൊണ്ട് എതിരിടുന്ന, ആധുനിക സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായ കാമുകിയുടെ കഥ. ഇതൊക്കെയാണ് പച്ച എന്ന ചിത്രം നമ്മോട് പറയുന്നത്.
വിനോദ് കോവൂര്‍ ആദ്യമായി നായകനാവുകയും, ഗായകനാവുകയും ചെയ്യുന്ന ചിത്രമാണ് പച്ച .ടോപ് സിംഗര്‍ ഫെയിം ശ്രീഹരി കേരളശ്ശേരി ആദ്യമായി പശ്ചാത്തല ഗാനം പാടുന്നതും പച്ചയിലാണ്. ഛായാഗ്രഹണം – മധു കാവില്‍, ഗാനരചന – കാവില്‍ രാജ്, സംഗീതം – ആര്.എന്‍. രവീന്ദ്രന്, മിക്കു കാവില്‍, ആലാപനം- വിനോദ് കോവൂര്‍, ശ്രീഹരി കേരളശ്ശേരി, ചാന്ദ്നി മിക്കു, എഡിറ്റിംഗ് – സജീഷ് നമ്പൂതിരി, പിആര്‍ഒ- അയ്മനം സാജന്
വിനോദ് കോവൂര്‍, ഗായത്രി ഷാലു രാജ്, ഹബീബ് ഖാന് ,സലീം ഹസന്, കലാമണ്ഡലം പരമേശ്വരന്, ഉണ്ണികൃഷ്ണന് നെട്ടിശ്ശേരി, ബാലചന്ദ്രന് പുറനാട്ടുകര, ജിയോ മാറഞ്ചേരി, അനുപമ, സറീന, അനുശ്രീ, ജയശ്രീ, സമഅഷറഫ്, ക്രിസ്റ്റല്‍, പ്രണവ് കൃഷ്ണ, വൈഷ്ണവ് കൃഷ്ണ, ആനന്ദ് കൃഷ്ണ എന്നിവര്‍ അഭിനയിക്കുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: