തിരുവനന്തപുരം: മലിനീകരണം കൊണ്ട് ശ്വാസം മുട്ടുന്ന ദല്‍ഹിയിലെ ആകാശത്തിന്റെ ചിത്രം കാണിച്ച് അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ച് കേരളത്തിലെ ബിജെപി. ദല്‍ഹിയുടെയും കേരളത്തിന്റെയും ആകാശത്തിന്റെ ചിത്രങ്ങള്‍ കാട്ടി രണ്ടും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് കേരളാ ബിജെപി അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
കെജ്രിവാള്‍ ദല്‍ഹിയെ തോല്‍പിച്ചു (#KeriwalfailsDelhi) എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് ആം ആദ്മി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം അഴിച്ചുവിടുന്നത്. ട്വിറ്ററിലാണ് ദല്‍ഹിയുടെ ആകാശം v കേരളത്തിന്റെ ആകാശം എന്ന അടിക്കുറിപ്പോടെ രണ്ടിടത്തേയും ആകാശത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ദല്‍ഹിയിലെ വായുമലിനീകരണം അതീവഗുരുതരം എന്ന നിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുകയാണ്. വായുഗുണനിലവാര സൂചിക ഇപ്പോഴും 431ല്‍ തുടരുകയാണ്. ശ്വാസകോശത്തെ നശിപ്പിക്കുന്ന സൂക്ഷ്മകണങ്ങള്‍ ഒരു ക്യുബിക് മീറ്റര്‍ വായുവില്‍ 460 മൈക്രോഗ്രാമിന് മുകളിലാണ്. ഇത്രയും നാളുകളായ് രാജ്യതലസ്ഥാനമായ ദല്‍ഹിയുടെ ശുദ്ധവായു നിലനിര്‍ത്താന്‍ കഴിയാത്ത അരവിന്ദ് കെജ്രിവാളിന്റെ മന്ത്രിസഭ തികഞ്ഞ പരാജയമാണെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. വായുവിന്റെ ഗുണനിലവാരം അപകടകരമാം തോതില്‍ തകര്‍ന്നതിനാല്‍ ദല്‍ഹിയില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ 50 ശതമാനത്തില്‍ അധികം പേരും ഓഫീസില്‍ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട സ്ഥിതിയിലാണ്.
പഞ്ചാബില്‍ കര്‍ഷകര്‍ കൊയ്തുകഴിഞ്ഞ പാടത്തെ ബാക്കിവരുന്ന വൈക്കോല്‍ കുറ്റികള്‍ ഒരുമിക്ക് കൂട്ടിയിട്ട് കത്തിക്കുന്നതാണ് നവമ്പര്‍-ഡിസംബര്‍ മഞ്ഞുകാലത്തെ ദല്‍ഹിയിലെ വായുമലിനീകരണത്തിന് കാരണമെന്നാണ് ഇതുവരെ കെജ്രിവാള്‍ വാദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പഞ്ചാബ് ഭരിയ്‌ക്കുന്നത് ആം ആദ്മി തന്നെയാണ്. എന്നിട്ടും അവിടുത്തെ കര്‍ഷകരുടെ രീതികള്‍ക്ക് മാറ്റം വരുത്താന്‍ ആംആദ്മിക്ക് കഴിഞ്ഞിട്ടില്ലെന്നത് കുറ്റകരമായ അനാസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: