തിരുവനന്തപുരം: ജില്ലയിലെ തദ്ദേശ, പൊതു മേഖലാസ്ഥാപനങ്ങളിലെ കരാര്‍ നിയമനങ്ങളുടെ ഹോള്‍സെയില്‍ ഡീലറായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിമാറിയെന്ന് ബിജെപി തിരു: ജില്ലാ പ്രസിഡന്റ് അഡ്വ:വിവി രാജേഷ് പറഞ്ഞു. മേല്പറഞ്ഞ സ്ഥാപപങ്ങളിലെ ഒഴിവുകളില്‍ അര്‍ഹതയും, ജോലി ചെയ്യാന്‍ സന്നദ്ധതയുമുള്ളവരെ അകറ്റി നിറുത്തി സിപിഎം പ്രവര്‍ത്തകരെ കുത്തിത്തിരുകുന്നതിലൂടെ ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തകര്‍ന്നടിയുകയാണ്.
തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ കോര്‍പ്പറേഷനിലെ താല്കാലിക ഒഴിവുകളിലേയ്ക്കും, പാര്‍ലമെന്റെറി പാര്‍ട്ടി സെക്രട്ടറി തിരു:മെഡിയ്ക്കല്‍ കോളേജിലെ താല്കാലിക ഒഴിവുകളിലേയ്ക്കും നിയമിയ്ക്കുവാന്‍ മുന്‍ഗണനാലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരു:ജില്ലാ സെക്രട്ടറിയ്ക്ക് കത്തയച്ചത് തികച്ചും നിയമ ലംഘനവും, സ്വജന പക്ഷപാതവുമാണ്.കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സിപിഎം ജില്ലാ നേതൃത്വവും,മേയര്‍മാരും ചേര്‍ന്ന് 2000ല്‍ പരം പാര്‍ട്ടി പ്രവര്‍ത്തകരെയാണ് തിരു:കോര്‍പ്പറേഷനില്‍ താല്കാലിക നിയമനം നടത്തിയിട്ടുള്ളത്.
ഇവരൊക്കെത്തന്നെ രാവിലെ ഒപ്പിട്ടശേഷം ജോലിചെയ്യാതെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ മാത്രം ചെയ്ത് നടക്കുകയുമാണ് ചെയ്യുന്നത്.തന്മൂലം നഗരത്തിലെ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ,തെരിവുനായ്ക്കളെ നിയന്ത്രിയ്ക്കുക, വെള്ളപ്പൊക്ക സമയത്ത് ഓടകള്‍ വൃത്തിയാക്കുക എന്നീ അടിസ്ഥാന ജോലികള്‍ ചെയ്യുവാന്‍ തൊഴിലാളികളില്ലാതെ വരുന്നു. തിരു:കോര്പ്പറേഷന് മാലിന്യക്കൂമ്പാരവും,പകര്‍ച്ചവ്യാധികളുടെ കേന്ദ്രവുമായി മാറുന്നതിന്റെ പ്രധാനകാരണമിതാണ്.പാര്‍ട്ടി നേരിട്ട് നിയമിക്കുന്ന താല്കാലിക ജീവനക്കാരുടെമേല്‍ മറ്റുദ്യോഗസ്ഥര്‍ക്ക് യാതൊരു നിയന്ത്രണവുമില്ല.
പക്വതയും,ഭരണ പരിചയവുമില്ലാത്തവരെ കൗതുകത്തിന്റെപേരില്‍ കോര്‍പ്പറേഷന്റെ ഭരണമേല്പിച്ചതിലൂടെ മാസം കോടിക്കണക്കിന് രൂപയാണ് സി പിഎം ജില്ലാ നേതൃത്വം സമ്പാദിയ്ക്കുന്നത്.താനങ്ങനെ ഒരു കത്തയച്ചിട്ടില്ലെന്ന് മേയര്‍ പറയുന്നത് അങ്ങേയറ്റം പരിഹാസുമാണ്.ആ വസ്തുത ശരിയാണെങ്കില്‍ ആരാണ് മേയര്‍ അറിയാതെ അവരുടെ ലെറ്റര്‍ ഹെഡ്ഡില്‍ ഒപ്പിട്ട് കത്തയച്ചത് എന്ന് അന്വേഷിയ്ക്കുവാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്ന് സിപിഎം വ്യക്തമാക്കണം. അര്‍ഹതപ്പെട്ടവരെ തഴഞ്ഞ് അനധികൃത നിയമനങ്ങള്‍ നടത്തുവാനുള്ള ലിസ്റ്റ് ആവശ്യപ്പെട്ടതിന് ശേഷമാണ് മേയര്‍ തൊഴിലാവശ്യപ്പെട്ട് സമരം ചെയ്യുവാന്‍ ഡല്‍ഹിയിലേയ്ക്ക് പോയ സംഭവം സ്വയം കോമാളി വേഷം കെട്ടുന്നതിന് തുല്യമാണ്.
എംപ്ളോയ്മെന്റ് എക്സ്ചെയിഞ്ചില്‍ നിന്ന് ഇന്റെര്‍വ്യൂവിന് കത്തയച്ചശേഷം സി പിഎം നേതൃത്വം നകത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ യുവജനങ്ങളെ പരിഹസിയ്ക്കുന്നതിന് തുല്യമാണ്.ഈ ഭരണ സമിതിയധികാരമേറ്റെടുത്ത് ദിവസങ്ങള്‍ക്കകമാണ് ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയത്.തുടര്‍ന്ന് പട്ടികജാതി ഫണ്ട് തട്ടിപ്പ്,വീട്ടുകരം തട്ടിപ്പ്,കെട്ടിട നമ്പര്‍ തട്ടിപ്പ്, സ്വകാര്യ വ്യക്തിയ്ക്ക് പി ഡബ്ളിയുഡി റോഡ് വാടകയ്ക്ക് നല്‍കിയതിന്റെ പേരില്‍നടന്ന തട്ടിപ്പ് എന്നിങ്ങനെ അഴിമതിയുടെ ഘോഷയാത്രയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി തിരുവനന്തപുരത്ത് അരങ്ങേറുന്നത്.അഴിമതിയും,പിടിപ്പുകേടും കാരണം തിരുവനന്തപുരം നഗരത്തിനും,ജനങ്ങള്‍ക്കും ബാധ്യതയായി മാറിയ കോര്പ്പറേഷന് ഭരണസമിതിയെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അഡ്വ.വിവി രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: