ലഡാക്ക്: പതിവ് തെറ്റിക്കാതെ സൈനികരോടൊപ്പം ദീപാവലി ദിനം ചെലവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അങ്ങനെ തന്നെയാണ്. കാര്‍ഗിലിലെ ധീര ജവാന്മാര്ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിയുകയെന്നത് ഭാഗ്യം കൂടിയാണെന്നും സൈന്യത്തിനൊപ്പം ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചു.
യുദ്ധമെന്നത് അവസാനം പ്രയോഗിക്കാനുള്ള ഒന്നായാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. ലങ്കയിലായാലും കുരുക്ഷേത്രയിലായാലും അവസാനം വരെ അത് തടയാന്‍ എല്ലാ ശ്രമങ്ങളും നടത്തി. ലോകസമാധാനത്തിന് വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്. കാര്‍ഗിലിലെ ധീര ജവാന്മാര്ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിയുകയെന്നത് ഭാഗ്യം കൂടിയാണ്. എന്റെ ദീപാവലിയുടെ മധുരവും വെളിച്ചവും നിങ്ങളുടെ നടുവിലാണ്. ഭീകരതയ്ക്കെതിരായി സൈന്യം ഇതുവരെ നടത്തിയ പോരാട്ടങ്ങളെല്ലാം പ്രശംനീയമാണ്. ‘കാര്‍ഗിലില്‍, നമ്മുടെ സൈനികര്‍ക്ക് തീവ്രവാദത്തെ തകര്‍ക്കാന്‍ കഴിഞ്ഞു. സംഭവത്തിന് താന്‍ സാക്ഷിയാണ്. ദ്രാസ്, ബതാലിക്, ടൈഗര്‍ ഹില്‍ എന്നിവ നമ്മുടെ സൈനികരുടെ ധൈര്യത്തിന്റെ ഉദാഹരണങ്ങളാണെന്നും പറഞ്ഞു..
നിങ്ങള്‍ അതിര്‍ത്തികള്‍ സംരക്ഷിക്കുമ്പോള്‍, നമ്മുടെ ശത്രുക്കള്‍ക്കെതിരെ ഞങ്ങള്‍ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഇന്ത്യ ഇപ്പോള്‍ ആഗോളതലത്തില്‍ ബഹുമാനിക്കപ്പെടുന്നു. രാജ്യത്തിനെ വെല്ലുവിളിക്കുകയാണെങ്കില്‍ നമ്മുടെ സായുധ സേനയ്ക്ക് അവരുടെ ഭാഷയില്‍ ശത്രുവിന് തക്കതായ മറുപടി നല്‍കാനും അറിയാമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ കാര്‍ഗിലിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മറ്റൊരു അപൂര്‍വ്വ കൂടിക്കാഴ്ചയ്ക്കും വഴിവെച്ചു. മേജര്‍ അമിത് എന്ന യുവ സൈനികനുമായുള്ള കൂടികാഴ്ചയാണ് വൈകാരീകമായത്. ഇതിനു മുമ്പ് 2001 നവംബറില്‍ ഗുജറാത്തിലെ ബലാചാഡിയിലെ സൈനിക് സ്കൂളില്‍ വച്ചാണ് മേജര്‍ അമിത് മോദിയെ കണ്ടത്. അവിടെ വിദ്യാര്‍ത്ഥി ആയിരുന്നു അമിത്. അതിനുശേഷം ദീപാവലി ദിനത്തില്‍ കാര്‍ഗിലിലാണ് ഇവര്‍ കണ്ടുമുട്ടിയത്.
അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായി മോദിക്കൊപ്പം ഉള്ള 2001-ലെ ചിത്രം അമിത് മോദിക്ക് കൈമാറി. അമിതും മറ്റൊരു വിദ്യാര്‍ത്ഥിയും മോദിയില്‍ നിന്ന് ഷീല്‍ഡ് സ്വീകരിക്കുന്നതാണ് അമിത് മോദിക്ക് സമ്മാനിച്ച ചിത്രത്തില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: