കൊച്ചി : ഇക്കാനഗറില്‍ സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മിച്ചിരിക്കുന്നത് പൊതുമരാമത്ത് പുറമ്പോക്കിലെന്ന് വെളിപ്പെടുത്തല്‍. ഇക്കാനഗറില്‍ രണ്ട് സെന്റ് ഭൂമി പട്ടയം ആവശ്യപ്പെട്ട് പ്രദേശവാസി നല്കിയ ഹൈക്കോടതി പരിഗണിക്കവേയാണ് സ്പെഷ്യല്‍ തഹസീല്‍ദാര്‍ കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇതുപ്രകാരം ഇക്കാനഗറിലെ പാര്‍ട്ടി ഓഫീസ് സ്ഥിതി ചെയ്യുന്നത് പൊതുമരാമത്ത വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിലാണ്. ഇത്തരത്തില്‍ 26.55 ഏക്കര്‍ ഭൂമിയാണ് വിവിധ വ്യക്തികളും സ്ഥാപനങ്ങുമായി കൈയ്യടക്കി വെച്ചിരിക്കുന്നത്. പുറമ്പോക്ക് കൈയ്യേറിയവര്‍ക്ക് അനധികൃതമായി പട്ടയവും അനുവദിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സ്പെഷ്യല്‍ തഹസീല്‍ദാര്‍ കെ.ബി. ഗീത ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇതോടൊപ്പം ഹര്‍ജിക്കാരന്റെ പട്ടയങ്ങള്‍ സംബന്ധിച്ച് 2014 ല്‍ വിജിലന്‍സ് ഡിവൈഎസ്പി പി.എന്‍.രമേശ് കുമാര്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും റവന്യൂ രേഖകളും സ്പെഷ്യല്‍ തഹസീല്‍ദാര്‍ കോടതിയില്‍ ഹാജരാക്കി. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പാര്‍ട്ടി ഓഫിസിന്റെ പേരില്‍ എം.എം. മണിക്ക് ലഭിച്ചത് ഉള്‍പ്പെടെയുള്ള 13 പട്ടയ ഫയലുകളാണ് പരിശോധിച്ചത്. കൂടാതെ ഏഴ് ഫയലുകള്‍ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഹര്‍ജിക്കാരനായ ശരവണ കുമാറിന്റെ കൈവശമുള്ള ഭൂമിയും പൊതുമരാമത്ത് ഭൂമിയാണ്. പട്ടയം നല്കാന് കഴിയില്ലെന്നും തഹസീല്‍ദാര്‍ കോടതിയില്‍ അറിയിച്ചു.
ഇക്കാനഗറിലെ വൈദ്യൂതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സര്‍വ്വേ നമ്പര്‍ 843 -ലെ 16.55 ഏക്കര്‍ ഭൂമിയിലെ മുഴുവന്‍ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ ഒരു മാസം മുമ്പ് റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി വി.സുബ്രമണ്യന്‍ ഉത്തരവിട്ടിരുന്നു. എ്ന്നാല്‍ ഇത് നടപ്പാക്കുന്നത് ഒരുമാസമായി ഹൈക്കോടതി തത്്കാലിക വിലക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഇതിടയിലാണ് ഇക്കാനഗറിലെ ബാക്കിയുള്ള ഭൂമി പൊതുമരാമത്ത് പുറമ്പോക്കാണെന്ന് സ്പെഷ്യല്‍ തഹസീല്‍ദാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: