ഷിംല: ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി മോദി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഉദ്ഘാടനം ചെയ്തത്. ഇതിന് മോദിക്ക് ട്വിറ്ററിലൂടെ നന്ദി പറഞ്ഞ് ഹിമാചല്‍ പ്രദേശില്‍ നിന്നും ബോളിവുഡില്‍ സ്ഥാനമുറപ്പിച്ച നടി യാമി ഗൗതം.
“ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ എയിംസ് ഉദ്ഘാടനം ചെയ്തത് ഏറെ ആശ്വാസകരം. ഇത്രയും അത്യാവശ്യമായ സംരംഭം കൊണ്ടുവന്നതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി. വിജയദശമിയുടെ ഈ ശുഭമുഹൂര്‍ത്തത്തില്‍ ദേവഭൂമിയായ ഹിമാചല്‍ പ്രദേശില്‍ മികച്ച ആരോഗ്യസേവനത്തിനുള്ള സൗകര്യം കൊണ്ടുവന്നതില്‍ നന്ദി”- യാമി ഗൗതം ട്വിറ്ററില്‍ കുറിച്ചു. ബിലാസ് പൂരില്‍ എയിംസ് ഉദ്ഘാടനം ചെയ്തതായുള്ള മോദിയുടെ ട്വിറ്റര്‍ കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു യാമി ഗൗതമിന്റെ കുറിപ്പ്.
247 ഏക്കറാണ് ബിലാസ് പൂരിലെ എയിംസ് കാമ്പസ്. 1470 കോടി രൂപ ചെലവിലാണ് ഈ കാമ്പസ് സ്ഥാപിച്ചിരിക്കുന്നത്. 2017ല്‍ മോദി തന്നെയാണ് ഈ കാമ്പസിന് തറക്കല്ലിട്ടത്. 18 സ്പെഷ്യാലിറ്റികളും 17 സൂപ്പര്‍ സ്പെഷ്യാലിറ്റി വകുപ്പുകളും ഇവിടെ ഉണ്ട്. 18 ഓപ്പറേഷന് തിയറ്ററുകളും ഉണ്ട്. 750 ബെഡുകള്‍ ഇവിടെ ഉണ്ട്. ഈ കാമ്പസിന്റെ ചിത്രം പങ്കുവെച്ച് പിന്നീട് നടി കങ്കണ റണാവത്തും മോദിയെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: