ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന കാര്‍ത്തി ചിത്രം ‘സര്‍ദാര്‍’ ദീപാവലിയോടനുബന്ധിച്ച് പ്രദര്‍ശനത്തിനെത്തുന്നു. പി.എസ്. മിത്രന് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഒരു ബ്രമാണ്ഡ സിനിമയായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് സംവിധായകനും സൂപ്പര്‍ ഹിറ്റ് നായകനും കൈ കോര്‍ക്കുന്നു എന്നതാണ് ഈ സിനിമയുടെ ആദ്യ സവിശേഷത. ചിത്രം ദീപാവലിക്ക് തിയേറ്ററുകളില്‍ എത്തും.
ഇതു വരെയുള്ള കാര്‍ത്തി സിനിമകളില്‍ നിന്നും വേറിട്ട് വന്‍ മുതല്‍ മുടക്കിലാണ് പ്രിന്‍സ് പിക്ചേര്‍സിന്റെ ബാനറില്‍ എസ്. ലക്ഷ്മണ് കുമാര്‍’ സര്‍ദാര്‍’ നിര്‍മ്മിച്ചിരിക്കുന്നത്. ഫോര്‍ച്യണ്‍ സിനിമാസാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്. സര്‍ദാര്‍ എന്നാല്‍ പേര്‍ഷ്യന്‍ ഭാഷയില്‍ പടതലവന് എന്നാണ്. ഒരു സ്പൈ (ചാരന്) ത്രില്ലര്‍ സിനിമയാണ് സര്‍ദാര്‍. ചാര പ്രവര്‍ത്തി എന്നത് ദേശ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ നടത്തുന്ന പ്രവര്‍ത്തിയാണെന്നാണ് നമ്മള് മനസ്സിലാക്കി വെച്ചിരിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷാ (മിലിട്ടറി) രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ജോലി മാത്രമല്ല ചാര പ്രവര്‍ത്തി എന്ന് വെളിപ്പെടുത്തുന്ന പ്രമേയത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ‘സര്‍ദാര്‍’.
അലക്സാണ്ടര്‍, ഹിറ്റ്ലര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരായ ഭരണാധിപന്മാരുടെ വിജയത്തിനു പ്രാധാന കാരണം ചരന്‍മാരാണെന്ന് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാനാവും. അങ്ങനെയുള്ള ചാരന്മാരെ തേടി ഒരു പടത്തലവനെ പോലെ ദേശങ്ങള്‍ താണ്ടിയുള്ള കാര്‍ത്തിയുടെ യാത്രയാണ് ‘ സര്‍ദാര്‍’. പല വ്യതസ്ത വേഷ പകര്‍ച്ചയുള്ള പോലീസ് കഥാപാത്രമാണ് കാര്‍ത്തിയുടേത്. ഇതിലെ അച്ഛന് വേഷത്തിന്റെ രൂപ ഭാവങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
യുവാവ്, വൃദ്ധന് ഈ രണ്ടു കഥാപാത്രങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട്. അച്ഛന് വേഷം ചെയ്യാനായി മൂന്ന് മണിക്കൂര്‍ നേരത്തെ മേക്കപ്പിന് ശേഷം, അതോടുകൂടി കാര്‍ത്തി മുഴുനീള ഡയലോഗും ഒപ്പം സ്റ്റണ്ടും പൂര്‍ത്തിയാക്കി. ദീവസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് കാര്‍ത്തി ഈ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്‍കിയത്.
റാഷി ഖന്ന, രജിഷാ വിജയന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ലൈലയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. ചുങ്കെ പാണ്ഡെ, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ജി. വി. പ്രകാശ് കുമാര്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. ജോര്‍ജ്ജ് സി. വില്യംസാണ് ഛായഗ്രാഹകന്‍. ദിലീപ് സബ്ബരായനാണ് അതി സാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്ന സ്റ്റണ്ട് മാസ്റ്റര്‍. ഷോബി പോള്‍രാജാണ് നൃത്ത സംവിധാനം. പിആര്‍ഒ സി.കെ. അജയ് കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: