തിരുവനന്തപുരം : ദേശീയ രാഷ്ട്രീയത്തില്‍ ബദലിന് വേണ്ടി വാദിക്കുന്നതിന് മുമ്പ് രാജ്യത്ത് അരശതമാനമെങ്കിലും വോട്ട് നേടാനുള്ള വഴി കണ്ടെത്തണമെന്ന് കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സമ്മേളനം. യോഗത്തില്‍ സംസ്ഥാനത്തെ ആഭ്യന്തരം ഉള്‍പ്പടെയുള്ള എല്ലാ വകുപ്പുകള്‍ക്കു നേരേയും വിമര്‍ശനം ഉയര്‍ന്നു.
ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് അതിരൂക്ഷ വിമര്‍ശനമാണ്. രാജ്യത്ത് അരശതമാനം വോട്ടുണ്ടാക്കാനുള്ള ഐഡിയ ആദ്യം പറയണം. ബദല്‍ എന്ന ലക്ഷ്യം പിന്നീട് നോക്കാമെന്നും. അതിന് ആകര്‍ഷകമായ കേന്ദ്ര നേതൃത്വം വേണമെന്നും വിമര്‍ശിച്ചു. മലപ്പുറത്തുനിന്നുള്ള പ്രതിനിധികളാണ് ഇക്കാര്യം പറഞ്ഞത്.
സിപിഐയുടെ വകുപ്പുകള്‍ പിടിച്ച് വാങ്ങും പോലെ സിപിഎം പ്രവര്‍ത്തിക്കുകയാണ്. കാണിക്കാന്‍ നല്ല ബിംബം പക്ഷേ ഭരണത്തില്‍ പരാജയം എന്ന് പി.പ്രസാദിനെ വിമര്‍ശിച്ച തിരുവനന്തപുരം ജില്ലാ പ്രതിനിധികള്‍ ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ മന്ത്രി ജിആര്‍ അനിലിനെ അഭിനന്ദിച്ചു. കൊല്ലം ജില്ലാ പ്രതിനിധികള്‍ മൃഗസംരക്ഷണ വകുപ്പും ചിഞ്ചു റാണിയെന്ന മന്ത്രിയും ഉണ്ടോ എന്ന് പോലും സംശയമാണെന്നും വിമര്‍ശിച്ചു. ശ്രീറാം വെങ്കിട്ടരാമന് നിയമനം കൊടുത്തത് ആരുടെ തീരുമാനമായിരുന്നുവെന്ന് ചോദിച്ച പ്രതിനിധികള്‍ അതിനെതിരെ പ്രതിഷേധം കടുത്തപ്പോ പിന്മാറേണ്ടിവന്നത് റവന്യു വകുപ്പിന് നാണക്കേടായെന്നും പറഞ്ഞു.
രാഷ്ട്രീയ റിപ്പോര്‍ട്ടില്‍മേലുള്ള ചര്‍ച്ചക്ക് കാനം രാജേന്ദ്രന് വൈകിട്ട് മറുപടി പറയും. കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാടിനെ തുടര്‍ന്ന് അനുബന്ധ പരിപാടികള്‍ വെട്ടിച്ചുരുക്കി. ഇടതുമുന്നണിയുടെ കെട്ടുറപ്പായിരുന്നുവെന്നും സിപിഐ സമ്മേളനം കോടിയേരി ബാലകൃഷ്ണനെന്ന് അനുസ്മരിച്ചു. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ആഘോഷങ്ങളെല്ലാം ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: