തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യമത്സരത്തിലെ കേമന്‍ അര്‍ഷ്ദീപ് സിംഗ്്. തന്റെ ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ എട്ട് വിക്കറ്റ് വിജയത്തിന് അടിത്തറയിട്ട യുവ ഇടംകയ്യന്‍ പേസര്‍. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ മറികടക്കുന്നതിലുള്ള ഉന്മേഷം പങ്കുവെച്ച അര്‍ഷ്ദീപിനോട് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഓവറിലെ ആരുടെ വിക്കറ്റാണ് കൂടുതല്‍ ആസ്വദിച്ചത് എന്നു ചോദിച്ചു. ഉടന്‍ ഉത്തരം വന്നു. ഡേവിഡ് മില്ലറുടെതന്നെ. ‘മില്ലര്‍ ഔട്ട്സ്വിംഗ്, പ്രതീക്ഷിക്കുന്നുവെന്ന് ഞാന്‍ കരുതി, പക്ഷേ പകരം ഞാന്‍ ഇന്‍സ്വിംഗര്‍ ബൗള്‍ ചെയ്തു’.
സ്വിംഗ് ബൗളിംഗില്‍ എങ്ങനെ ബാറ്റ്സ്മാന്മാരെ കബളിപ്പിച്ച് കുറ്റി തെറിപ്പിക്കാം എന്നതിനു തെളിവായിരുന്നു അര്‍ഷ്ദീപിന്റെ ആദ്യ ഓവര്‍. സ്വത സി്ദ്ധമായ ഔട്ട്സ്വിംഗിലൂടെയായിരുന്നു തുടക്കം.രണ്ടാം പന്തില്‍ ഡീക്കോക്ക് കല്ന് ബൗള്‍ഡ്. അഞ്ചാം പന്തില്‍ വീണ്ടും വിക്കറ്റ്. ഓഫ് സ്റ്റംമ്പിനു പുറത്തുകൂടി പോയ പന്ത് റിലീ റൂസോയുടെ പന്തിലുരസി കീപ്പറുടെ കൈകളില്‍. അഞ്ചു പന്തും ഔട്ട് സിംഗായതിനാല് ആറാം പന്തും അങ്ങനെ തന്നെയെന്നു കരുതി മില്ലര്‍ ബാറ്റുയര്‍ത്തി. ഇന്‍സ്വിംഗര്‍ കുറ്റിതെറുപ്പിച്ചു.
പിച്ചിലെ പിന്തുണയും ദീപക് ചാഹറിന്റെ ആദ്യ ഓവറും തനിക്ക് ഗുണകരമായെന്നും അര്‍ഷ്ദീപ് പറഞ്ഞു.
നന്നായി കളിച്ച കേശവ് മഹാരാജിന്റെ വിക്കറ്റ് നേടാനാഗ്രഹിച്ചു. ഏതാലായും ജയിച്ചു. കൂടുതല്‍ മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യം. 23 കാരനായ അര്‍ഷ്ദീപ് സിംഗ്് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: