ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച കേസില്‍ കുട്ടിയുടെ അച്ഛനെതിരെ കുറ്റപത്രം. ഇയാള്‍ എഴുതി തയാറാക്കിയ മുദ്യാവാക്യം കുട്ടിയെ പഠിപ്പിക്കുകയായിരുന്നെന്നു കുറ്റപത്രത്തില്‍ പറയുന്നു. നാലുമാസം നീണ്ട അന്വേഷണത്തിലൊടുവിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കുട്ടിയുടെ അച്ഛന് അടക്കം 34 പേരാണ് കേസിലെ പ്രതികള്‍. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വണ്ടാനം നവാസാണ് കേസിലെ ഒന്നാം പ്രതി. മെയ് 21ന് ആലപ്പുഴയില്‍ നടന്ന റാലിക്കിടെയാണ് കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ചത്. കുട്ടിയെ തോളിലിരുത്തി മുദ്രാവാക്യം വിളിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈ റലായതിന് പിന്നാലെയാണ് കേസെടുത്തത്.
വിവിധ സമുദായങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കാൻ കുട്ടിയെ പിതാവ് പരിശീലിപ്പിച്ചു, പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തിലും പിതാവ് കുട്ടിയെ ഉപയോഗിച്ചു എന്നും കുറ്റപത്രത്തിൽ പറയുന്നു. പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തിൽ കുട്ടിയുടെ സാന്നിധ്യം വന്‍ ഹിറ്റായതോടെ കുട്ടിയെ റാലികളിലും മറ്റും കൂടുതലായി ഉപയോഗിക്കാൻ സംഘടന തീരുമാനിച്ചു എന്നും പോലീസിന്റെ കുറ്റ പത്രത്തിൽ പറയുന്നു.
പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട് . കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കണമെന്ന നിർദ്ദേശം കുടുംബം അംഗീകരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: