അബുദാബി: പ്രമുഖ തെന്നിന്ത്യന്‍ നടിയും ഉദയ സമുദ്ര ഗ്രൂപ്പിന്റെ ഡയറക്ടറുമായ രാധാ നായര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ചലച്ചിത്ര മേഖലയില്‍ അവര്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് വിസ അനുവദിച്ചത്. അബുദാബി ഫിലിം കമ്മീഷന് ലൊക്കേഷന്‍സ് ആന്‍ഡ് ഗവണ്മെന്റ് റിസോഴ്സ് മേധാവി എച്ച്.എച്ച്. സമീര്‍ മുഹമ്മദ് അല്‍ ജാബേരി രാധാ നായര്‍ക്ക് ഗോള്‍ഡന്‍ വിസ കൈമാറി.
പ്രശസ്തമായ യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. യുഎഇ സര്‍ക്കാരിനും മിനി ശര്‍മ്മയ്ക്കും അബുദാബി ഫിലിം കമ്മീഷനും ക്രിയേറ്റീവ് മീഡിയ അതോറിറ്റിക്കും പൂര്‍ണ്ണഹൃദയത്തോടെ നന്ദി പറയുന്നു. യുഎഇയുടെ സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് സംഭാവന നല്കാന് ഈ ബഹുമതി എന്നെ സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് രാധാ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: