ഹുസ്റ്റണ്‍: വ്യത്യസ്ഥവും ആകര്‍ഷകവുമായ പരിപാടികളോടെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) യുടെ ഓണാഘോഷം നടന്നു. പ്രസിഡന്റ് ജി കെ പിള്ള ഭദ്രദീപം തെളിച്ചതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. പൃഥ്വി നായര്‍ പ്രാര്‍ത്ഥന ചൊല്ലി. ഡോ രാംദാസ് പിള്ള, അഡ്വ ഷാനവാസ് കാട്ടൂര്‍, മധു ചെറിയേടത്ത്, അമ്പാട്ട് ബാബു, വിജിനായര്‍ എന്നിവര്‍ ഓണസന്ദേശം നല്‍കി. മാധവന്‍ ബി നായര്‍, ഏലൂര്‍ ജോര്‍ജ്ജ്, പി ശ്രീകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത്ത് നായര്‍ ഭാവിപരിപാടികള്‍ വിശദീകരിച്ചു. ആതിര സുരേഷ് സ്വാഗതവും അനില്‍ ആറന്മുള നന്ദിയും പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം രണ്ടു മണിക്കൂര്‍ നീണ്ട കലാപരിപാടികള്‍ ആസ്വാദകരമായിരുന്നു. പ്രമുഖ നടി അനുശ്രീ വിശിഷ്ടാതിഥിയായി പങ്കെടുത്തു. തിരുവാതിരയുടേയും ചെണ്ടമേളയുടേയും അകമ്പടിയില്‍ മഹാബലി എത്തിയതോടെയാണ് പരിപാടി തുടങ്ങിയത്. ലീലാ ഗോപിനാഥ് ഓണപ്പാട്ട് പാടി ശാരദാനായര്‍ ഓണക്കഥ പറഞ്ഞു.
റുബീന സുധര്‍മ്മനും ലാവണ്യ മഹാദേവനും അവതരിപ്പിച്ച ജുഹല്‍ബന്ദിയ്‌ക്കുശേഷം ദീപക് വര്‍മ്മയുടെ പാട്ട്. ആശാ സുബ്രഹ്മണ്യം നാരായണീയം ബാലക്രീഡ മോഹിനിയാട്ടമായി അവതരിപ്പിച്ചു. ആകര്‍ഷ് സുരേഷും ആതിര സുരേഷും ചേര്‍ന്ന് യുഗ്മ ഗാനം. തുടര്‍ന്ന് ഡോ കലാ ഷാഹിയും സംഘവും അവതരിപ്പിച്ച സെമി കഌസിക്കല്‍ ഡാന്‍സ്. തുടര്‍ന്ന് പാട്ടുമായി എത്തിയത് നന്ദിത വേലുത്തുങ്കല്‍ ആണ്. ലളിതാംബിക ഭരതനാട്യവും അര്‍ച്ചന നായര്‍ സെമി കഌസിക്കല്‍ നൃത്തവും അവതരിപ്പിച്ചു. ആര്യാമാന്‍ ഇളമഠം ഗാനം അവതരിപ്പിച്ചു. ശ്രീജേഷ് പണിക്കരുടെ കീബോര്‍ഡ്, സതീഷ് മടമ്പത്തിന്റെ ചാക്യാര്‍കൂത്ത്, അഞ്ജനാ ശ്രീകുമാറിന്റെ ആല്‍ബം പാട്ട് എന്നിവയായിരുന്നു പിന്നീട്.
അനിത പ്രസാദും പ്രാര്‍ത്ഥന പ്രസാദും ചേര്‍ന്ന് കേരളത്തനിമ നൃത്തം അവതരിപ്പിച്ചു. സതീഷ് മാടമ്പത്തിന്റെ ഓടക്കുഴല്‍ കച്ചേരിയും ശ്രൂതിയും പുണ്യയും ചേര്‍ന്നവതരിപ്പിച്ച ഫ്യൂഷന്‍ നൃത്തത്തിനും ശേഷം സാബു തിരുവല്ലയുടെ മിമിക്രിയും നടന്നു. കലാ നിലയം ഗോപി ആശാന്റെ ‘സന്താന ഗോപാലം’ കഥകളിയോടെയാണ് പരിപാടികള്‍ സമാപിച്ചത്. ആതിര സുരേഷും ഹിമയും പരിപാടികള്‍ നിയന്ത്രിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: