ന്യൂദല്‍ഹി : അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിന് സുപ്രീംകോടതിയുടെ അനുമതി തേടും. തെരുവ് നായ്ക്കളുടെ ശല്യത്തിനെതിരെ സുപ്രീംകോടതിയിലുള്ള ഹര്‍ജിയില്‍ കക്ഷി ചേരുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ.
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മുതല്‍ തെരുവ് നായ്ക്കള്‍ക്ക് വാക്സിന് നല്കി തുടങ്ങും. തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്ന മൃഗസ്നേഹികളെ ആക്രമിക്കാനോ വിലക്കാനോ പാടില്ല എന്നും ദിവ്യ വ്യക്തമാക്കി. കണ്ണൂരില്‍ നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള പുതിയ എബിസി കേന്ദ്രം സെപ്തംബര്‍ അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങും.
വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകും. ലൈസന്‍സ് ഇല്ലാത്ത പ്രജനന കേന്ദ്രങ്ങള്‍ക്ക് എതിരെയും നടപടിയുണ്ടാകും. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് മൈക്രോ ചിപ്പിങ് നിര്‍ബന്ധമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: