ഇസ്ലാമബാദ്: ഭാരതത്തെ വെട്ടിമുറിച്ച് പഞ്ചാബിനെ പ്രത്യേക സിഖ് രാഷ്ട്രമാക്കണമെന്ന് ആവശ്യപ്പെടുന്ന ഖലിസ്ഥാന്‍ വാദികളുടെ ഒളികേന്ദ്രമായി പാകിസ്ഥാന് മാറുന്നു. 1981 ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയ ദല് ഖല്‍സ എന്ന ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ സഹസ്ഥാപകനായ ഗജീന്ദര്‍ സിങ്ങ് ഇപ്പോള്‍ പാകിസ്ഥാനില്‍ ഒളിച്ചുകഴിയുകയാണ്. താന്‍ ഇപ്പോള്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് കഴിയുന്നതെന്ന് കഴിഞ്ഞ ദിവസം ഗജീന്ദര്‍ സിങ്ങ് തന്നെയാണ് വെളിപ്പെടുത്തിയത്.
തന്റെ ഫേസ്ബുക്ക് പേജിലാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഒരു ഗുരുദ്വാരയ്ക്ക് മുന്പില് നില്ക്കുന്ന ചിത്രം ഗജീന്ദര്‍ സിങ്ങ് പ്രസിദ്ധീകരിച്ചത്. പാകിസ്ഥാനിലെ ഹസന് അബ്ദാല് എന്ന പ്രദേശത്തുള്ള ശ്രീ പഞ്ച സാഹിബ് ജി ഗുരുദ്വാരയ്ക്ക് മുന്‍പിലാണ് ഗജീന്ദര്‍ സിങ്ങ് നില്‍ക്കുന്നത്.
അദ്ദേഹം ഗുരുദ്വാരയ്ക്ക് മുന്പില് നില്ക്കുന്ന ഫോട്ടോഗ്രാഫ് ഇതാദ്യമായല്ല പ്രസിദ്ധീകരിക്കുന്നത്. ഇതിന് സമാനമായ ഒരു ചിത്രം സെപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു.
ദല്‍ഹിയില്‍ നിന്നും പഞ്ചാബിലെ അമൃത്സറിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് സിഖ് തീവ്രവാദികള്‍ 1981 സെപ്തംബര്‍ 29ന് പാകിസ്ഥാനിലെ ലാഹോറിലേക്ക് തട്ടിക്കൊണ്ട് പോയത്. ബോയിങ് 737 വിഭാഗത്തില്‍പ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് അന്ന് തട്ടിക്കൊണ്ട് പോയത്. 111 യാത്രക്കാരുണ്ടായിരുന്നു. ഗ്രനേഡുകളും കത്തികളും പിടിച്ചാണ് ദാല്‍ ഖല്‍സ എന്ന ഖലിസ്ഥാന്‍വാദികളുടെ സംഘടന വിമാനം തട്ടിക്കൊണ്ട് പോയത്.
ഈ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന്റെ നേതാവ് ഗജീന്ദര്‍ സിങ്ങായിരുന്നു. പഞ്ചാബിനെ ഖലിസ്ഥാന്‍ എന്ന പ്രത്യേക രാജ്യമാക്കി മാറ്റണമെന്നതായിരുന്നു തീവ്രവാദികളുടെ ആവശ്യം. ഖലിസ്ഥാന്‍ വാദികളുടെ നേതാവായ ഭിന്ദ്രന്‍ വാലയെ ജയില്‍ മോചിതനാക്കുക എന്നതായിരുന്നു പ്രധാന ആവശ്യം. ഇന്ത്യന്‍ പ്രതിനിധിയായ നട് വര്സിങ്ങുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച ആരംഭിക്കണമെങ്കില്‍ അഞ്ച് ലക്ഷം ഡോളര്‍ നല്‍കണമെന്നതായിരുന്നു ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: