തിരുവനന്തപുരം: കോണ്‍ഗ്രസ് നടത്തുന്ന ‘ഭാരത് ജോഡോ’ യാത്ര കണ്ടെയ്നറുകള്‍ വഹിച്ചുകൊണ്ടുള്ള യാത്രയാണെന്ന് സിപിഎം നേതാവ് എം സ്വരാജ്. രാജ്യത്ത് ആദ്യമായാണ് ഒരു പാര്‍ട്ടി കണ്ടെയ്നറുകള്‍ വഹിച്ചുകൊണ്ടുള്ള യാത്ര നടത്തുന്നത്.
കണ്ടെയ്നറുകള്‍ ചരക്കുകള്‍ കൈമാറ്റം ചെയ്യാനും നിയമവിരുദ്ധമായുള്ള മനുഷ്യകടത്തിനുമാണ് ഉപയോഗിച്ചിരുന്നത്. രാഹുലിന്റെ കണ്ടെയ്നര്‍ യാത്രക്കായി കോടികളാണ് പൊടിച്ചിരിക്കുന്നത്. കണ്ടെയ്നറുകള്‍ ആഡംബരപൂര്‍വമാക്കി മാറ്റി കോണ്‍ഗ്രസുകാര്‍ കിടക്കുകയാണ്. പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് കോടികള്‍ പൊടിച്ചു. അതുകൊണ്ട് തന്നെ ചരിത്രത്തില്‍ ആദ്യമായി കണ്ടെയ്നര്‍ യാത്ര നടത്തിയത് തങ്ങളാണെന്ന് കോണ്‍ഗ്രസിന് അവകാശപ്പെടാമെന്ന് സ്വരാജ് പറഞ്ഞു.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ നടത്തുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസം ഒരുക്കുന്ന കണ്ടെയ്നറുകളള് നേരത്തെ തന്നെ വിവാദത്തിലായിരുന്നു. രാഹുലിന് മാത്രമായി ഒരു കണ്ടെയ്നര്‍ മാറ്റിവച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി ഒരുക്കിയ കണ്ടെയ്നറില്‍ ഒന്നില്‍ നിരവധി പേരാണ് കിടക്കേണ്ടത്.
രാഹുലിന്റെ കണ്ടെയ്നര്‍ ഫസ്റ്റ് കല്സാണ്. എസി ചെയ്ത കണ്ടെയ്നറില്‍ മറ്റാര്‍ക്കും കയറാനാവില്ല. ഫ്രിഡ്ജ്, ഫാന്‍, സോഫ, മെത്ത, യൂറോപ്യ, ശൈലയിലുള്ള ടോയ്ലറ്റ്, അടിപൊളി വാഷ് ബേസിന് എന്നിവയെല്ലാം ഇതിലുണ്ട്. ലോറിയിലുറപ്പിച്ച 60 കണ്ടെയ്നറുകളിലാണ് യാത്രയിലെ സ്ഥിരം അംഗങ്ങള്‍ ഉറങ്ങുന്നത്.
പത്തു പേര്‍ക്ക് പങ്കെടുക്കാവുന്ന കോണ്‍ഫറന്‍സ് മുറിയുമുണ്ട്. കെ.സി വേണുഗോപാല്‍, ജയ്റാം രമേഷ്, ദ്വിഗ്വിജയ് സിങ് എന്നിവര്‍ രണ്ടു കിടക്കകളുള്ള കണ്ടെയ്നറിലാണ് ഉറങ്ങുന്നത്. നാലു കിടക്കകളും ആറു കിടക്കകളും 12 കിടക്കകളും ഉള്ള കണ്ടെയ്നറുകളുമുണ്ട്. നേതാക്കള്‍ക്കുള്ളവയില്‍ ടോയ്ലറ്റുണ്ട്. മറ്റുള്ളവയില്‍ അതില്ല. അവര്‍ക്ക് യാത്രക്കൊപ്പമുള്ള മൊബൈല്‍ ടോയ്ലറ്റുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: