റിയോ: ബ്രസീലിലെ കൊടുംവനത്തില്‍ താമസിച്ചിരുന്ന അവസാന ഗോത്രസമൂഹത്തിലെ വ്യക്തിയും ലോകത്തില്‍ നിന്ന് വിട പറഞ്ഞു. 26 വര്‍ഷമായി വനത്തില്‍ നിന്നും പുറത്തേക്ക് വരാതിരുന്ന ഗോത്ര പുരുഷനാണ് മരണമടഞ്ഞത്. ഏകദേശം അറുപത് വയസ്സ് പ്രായമാണ് കണക്കാക്കുന്നത്. ഈ മാസം 23-ാം തിയിതിയാണ് ഇയാളുടെ മൃതദേഹം വനത്തില്‍ കണ്ടെത്തിയത്.
ബൊളീവിയയുടെ അതിര്‍ത്തിയായ റൊണ്ടോണിയ മേഖലയില്‍ ടണാരു വിഭാഗത്തില്‍പ്പെട്ട അവസാന വ്യക്തിയാണ് മരിച്ചത്. ഗുഹാ മനുഷ്യനെന്നാണ് പുറംലോകം ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇദ്ദേഹത്തിന് അവരുടെ സമൂഹത്തില്‍ മറ്റ് എങ്കിലും വിളിപ്പേരുണ്ടോയെന്നും ഗോത്ര നരവംശ വിദഗ്ധര്ക്കോ, വനംവകുപ്പുമായി ബന്ധപ്പെട്ടവര്‍ക്കോ ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല.
1970ല്‍ ഈ വിഭാഗത്തില്‍പ്പെട്ട ഭൂരിഭാഗം ഗോത്ര മനുഷ്യരും വേട്ടക്കാരുടെ ആക്രമണത്തില്‍ മരിച്ചു. 1995ലും അനധികൃത ഖനിത്തൊഴിലാളികളുടെ ആക്രമത്തില്‍ അവശേഷിച്ചുരുന്ന ഏഴ് ഗോത്രക്കാരില്‍ ആറ് പേരും മരിച്ചിരുന്നു. അതില്‍ നിന്ന് രക്ഷപ്പെട്ട് അവസാന വ്യക്തിയാണ് ഇപ്പോള്‍ മരിച്ചത്.
1996ല്‍ അദ്ദേഹത്തിന്റെ അതിജീവനത്തെക്കുറിച്ച് അറിഞ്ഞ ബ്രസീലിന്റെ തദ്ദേശീയ കാര്യ ഏജന്‍സി (ഫുനായി) അന്നുമുതല്‍ അദേഹത്തിന്റെ സുരക്ഷയ്ക്കായി ആ മേഖല നിരീക്ഷിച്ചിരുന്നു. ഇതുവരെ പുറംലോകവുമായി ബന്ധപ്പെടാത്ത ഇദേഹത്തിന്റെ അവ്യക്ത രൂപങ്ങളും സഞ്ചാരങ്ങളുമാണ് ഇതുവരെ ചിത്രീകരിക്കാനായിട്ടുള്ളതെന്നും വനംവകുപ്പ് അറിയിച്ചു. 2018ല്‍ ഫുനായിയിലെ അംഗങ്ങളാണ് വനത്തിനുള്ളില്‍ വച്ച് ഇദേഹത്തിന്റെ നീക്കങ്ങള്‍ അപ്രതീക്ഷിതമായി ചിത്രീകരിച്ചത്. ഇദേഹത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും ഇതിന്മുന്പ് പുറത്തിറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: