കരുനാഗപ്പള്ളി: കടലേറ്റത്തെത്തുടര്‍ന്ന് തകര്‍ന്ന പണ്ടാരത്തുരുത്ത് കൊച്ചോച്ചിറ- വെള്ളനാതുരുത്ത് റോഡില്‍ ഗതാഗതം നിലച്ചു. കഴിഞ്ഞ മഴക്കാലത്തെ കടലേറ്റത്തില്‍ തകര്‍ന്ന റോഡ് അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ വലിയ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടത്. സൈക്കിള്‍ യാത്രപോലും അസാധ്യമായെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുമരാമത്ത് വിഭാഗത്തില്‍പ്പെട്ട റോഡാണിത്. ഗതാഗതം നിലച്ച സാഹചര്യവും റോഡിന്റെ അവസ്ഥയും ഉദ്യോഗസ്ഥര്‍ പഠനവിധേയമാക്കിയിട്ടും ഒരുനടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് ആക്ഷേപം.
റോഡിന്റെ ദയനീയാവസ്ഥ കാരണം ഐആര്‍ഇ ഖനന മേഖലയിലേക്ക് പോകുന്ന കരിമണല്‍ ലോറികളും യാത്ര നിര്‍ത്തിവച്ചു. മൂക്കുംപുഴ ക്ഷേത്രം ജങ്ഷന്‍ മുതല്‍ വെള്ളനാതുരുത്ത് പൊന്മന വരെയുള്ള താമസക്കാര്‍ യാത്രാദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി.കായല്‍വഴി കടത്തുകടന്ന് കോഴിക്കോട് വഴി പോകേണ്ട സാഹചര്യത്തിലാണ് ജനങ്ങള്‍.
കാട്ടില്‍മേക്കതില്‍ ക്ഷേത്രം, പൊന്മന, വെള്ളനാതുരുത്ത്, മൂക്കുംപുഴ ക്ഷേത്രങ്ങളിലേക്കുള്ള യാത്രക്കാരും ദുരിതത്തിലാണ്. പണ്ടാരത്തുരുത്ത് തെക്ക്, വെള്ളനാതുരുത്ത്, പൊന്മന വടക്ക് പ്രദേശങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: