ന്യൂദല്‍ഹി: ലോക ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി പുരുഷ വിഭാഗം ഡബിള്‍സില്‍ ഒരു മെഡലുറപ്പിച്ച് ഇന്ത്യയുടെ സാത്വിക് സായ് രാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം. ലോക റാങ്കിങ്ങില്‍ രണ്ടാംസ്ഥാനക്കാരായ ജപ്പാന്റെ തകുറോ ഹോകി-യുഗോ കോബയാഷി സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ സഖ്യം സെമിയില്‍ കടന്നത്.
ഈയിടെ കോമണ്‍വെല്‍ത്ത് ഗെയിംസിലും രങ്കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം സ്വര്‍ണ്ണം നേടിയിരുന്നു. ജപ്പാനില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന് സഖ്യം മെഡല്നേടുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. സ്റ്റേഡിയത്തില്‍ ജപ്പാന് ആരാധകരുടെ വന്പിന്തുണയുണ്ടായിട്ടും രങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം അതിനെ മടകടക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂ് 15 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ 24-22, 15-21, 21-14 എ്ന സ്കോറിനാണ് തോല്പിച്ചത്.
2011ല്‍ വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം വെങ്കലമെഡല്‍ നേടിയ ശേഷം ഇതാദ്യമായാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ ഡബിള്‍സ് ടീം മെഡലുറപ്പിക്കുന്നത്. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇതാദ്യമായാണ് ഇന്ത്യ മെഡല്‍ ഉറപ്പിച്ചത്. ഇനി നാലാംസ്ഥാനക്കാരായാലും വെങ്കലമെഡല്‍ നേടാനാവും.
സെമിയില്‍ ആറാം സീഡായ മലേഷ്യയുടെ ആരോണ്‍ ചിയ-സോ വൂയി യിക് സഖ്യത്തെ ഇന്ത്യ നേരിടും. മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ ജപ്പാന് ടീമില്‍ നിന്നും വിയര്‍ത്ത് കളിച്ചാണ് ഇന്ത്യ വിജയം തട്ടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: