കൊച്ചി: മധ്യപ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ട് മരിച്ച ഭര്‍ത്താവായ ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജന് കണ്ണീരില്‍ കുതിര്‍ന്ന പ്രിയതമയുടെ കണ്ണീരില്‍ കുതിര്‍ന്ന സല്യൂട്ട് വിതുമ്പുന്ന ഓര്‍മ്മയായി.
ആര്‍മി എജ്യുക്കേഷന്‍ കോപ്സിലെ ക്യാപ്റ്റനായ നിര്‍മ്മല്‍ ശിവരാജന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മാമംഗലത്തെ വസതിയില്‍ എത്തിച്ചു. മൃതദേഹത്തോടൊപ്പം ഇദ്ദേഹത്തിന്റെ ഭാര്യ ഗോപി ചന്ദ്രയും ഉണ്ടായിരുന്നു. ഇവരും ലെഫ്റ്റനന്റായി ജോലി ചെയ്യുകയാണ്.
മകന്റെ മൃതദേഹം കണ്ട് അമ്മ സുബൈദ പൊട്ടിക്കരഞ്ഞു. മകന് ചെറുപ്പം മുതലേ സൈന്യത്തില്‍ ചേരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച കാര്യം ഉറക്കെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു അമ്മയുടെ നിലവിളി. അച്ഛന് ശിവരാജനും ഒരു നിമിഷം നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. നിര്‍മ്മലിനെ കാണാന്‍ തേവര സേക്രഡ് ഹാര്‍ട്സ് കോളെജിലെയും മദ്രാസ് ക്രിസ്ത്യന്‍ കോളെജിലെയും സഹപാഠികളും എത്തിയിരുന്നു. അവരും കണ്ണീര്‍വാര്‍ത്തു. മന്ത്രി പി. രാജീവ്, കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ഉമ തോമസ്, ടി.ജെ. വിനോദ്, അനൂപ് ജേക്കബ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് , ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
കരസേന നല്കിയ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം ഭാര്യ ഗോപി ചന്ദ്ര ഭര്‍ത്താവിന് നല്കിയ അന്ത്യാഭിവാദ്യം കണ്ടുനില്‍ക്കുന്നവരുടെ കരളലിയിക്കുന്നതായി. കേന്ദ്ര രാസവള വകുപ്പ് മന്ത്രി ഭഗവന്ത് ഖുബയും സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: