വിപിൻ കൂടിയേടത്ത്
നമ്മുടെ ദേശീയത എന്നത് സനാതനധർമ്മമാണ്, ഈ ഹിന്ദുരാഷ്‌ട്രം സനാതനധർമ്മത്തോട് കൂടിയതാണ് ജന്മംകൊണ്ടത്, അതിലൂടെ ചലിക്കുന്നു. അതിലൂടെ വളരുന്നു. എപ്പോൾ ഈ സനാതന ധർമ്മം ക്ഷയിക്കുന്നു, അപ്പോൾ ഈ രാഷ്‌ട്രം ക്ഷയിക്കുന്നു. സനാതന ധർമ്മംക്ഷയിക്കുക എന്നത് സാധ്യമാണെങ്കിൽ അതോടൊപ്പം ഈ രാഷ്‌ട്രവും നശിക്കും. സനാതന ധർമ്മം അതാണ് ദേശീയത്വം. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇത് മാത്രമാണ്..
മഹർഷി അരവിന്ദന്റെ ഉത്തരപാറാ പ്രസംഗം അവസാനിക്കുന്നത് ഈ വാക്കുകളിലൂടെയാണ്. മലയാളത്തിന്റെ മഹാകവി അക്കിത്തം ആണ് ഈ പ്രസംഗം മലയാളത്തിൽതർജ്ജമ ചെയ്തത്.
ഭാരതാംഭയുടെ ഈ പ്രിയ പുത്രന്റെ 150 ജന്മദിനമാണ് ഇന്ന്
സ്വാതന്ത്ര്യത്തിന് 75 വർഷം മുൻപ് 1872 ആഗസ്റ്റ് 15 ന് ബംഗാളിലെ സമ്പന്നകുടുംബത്തിൽ അരവിന്ദ ഘോഷ് ജനിച്ചത്. ഇംഗ്ലീഷ് വിദ്യാഭ്യാസവും ജീവിത ശൈലിയും സ്വീകരിച്ച് വളർന്നു. കേംബ്രിഡ്ജിൽ നിന്നും ബിരുദം. സിവിൽ സർവ്വീസ് പരീക്ഷയിൽ 11 റാങ്ക് നേടി, പക്ഷെ ബ്രിട്ടീഷ് സേവകനാകാൻ മടിച്ച് ജോലി ഉപേക്ഷിച്ചു. പിന്നീറ്റ് ബറോഡയിൽ അധ്യാപകനായി. ആ ജീവതം അദ്ധേഹത്തെ ഭാരത സംസ്കാരത്തിന്റെ ആരാധനാക്കി.
അനുശീലൻ സമിതി എന്ന വിപ്ലവ പ്രസ്ഥാനത്തിലൂടെതുടക്കം തുടക്കം. തുടന്ന് കോൺഗ്രസ്സിൽ ബാലഗംഗാധര തിലക്നൊപ്പം തീവ്ര നിലപാടെടെത്ത് ദേശീയ സമരത്തിൽ മുഴുകി. ആലിപൂർ ബോംബ് കേസിൽ ജയിലിൽ ആയി. ആ ജയിൽ ജീവിതം വിപ്ലവകാരിയിൽ നിന്നും മഹർഷിയിലേക്ക് മാറി അരവിന്ദ ഘോഷ്.
അദ്ധേഹത്തിന് ജയിൽ വെച് ആത്മീയ ഉണർവ്വ് ഉണ്ടായി. രാമകൃഷ്ണദേവന്റേയും സ്വാമിവിവേകാനന്ദന്റേയും കൃതികൾ സ്വാധീനിച്ചു. അദ്ധേഹത്തിനു ലഭിച്ച ദൈവ ദർശ്ശനത്തെകുറിച്ച് പിന്നീട് എഴുതിയിട്ടുണ്ട്.
ദേശീയത, രാഷ്‌ട്രം, നാഗരികത, മതം, ആദ്ധ്യാതികത, സനാതനധർമ്മം, സ്വരാജ്, സ്വാതന്ത്ര്യം, പൗരൻ, രാഷ്‌ട്ര ദൗത്യം തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ മുഴുവൻ മാനവരാശിക്ക് മാർഗ്ഗ ദർശ്ശനമാണ്.
New Lamps For Old എന്ന പേരിൽ അരവിന്ദ മഹർഷി പത്രാധിപരായ വന്ദേമാതരം പത്രത്തിൽ എഴിതിയ ലേഖനങ്ങൾ ആ കാലത്തെ നേതാക്കളുടെ ബ്രിട്ടീഷ് ദാസ്യത്തെ , കാഴ്‌ച്ചപാടുകളെ ശ്ക്തമായി വിമർശ്ശിച്ചു.
If the blind lead the blind, shall they not both fall into a ditch? കോൺഗ്രസ്സിനെവിമർശ്ശിച്ച് എഴുതിയതാണ്.
അടിമത്വം അവസാനിപ്പിച്ച് , പൗരധർമ്മം പാലിച്ച് പാരംബര്യത്തിൽ അഭിമാനിച്ച് വികസിത ഭാരതം ഉയർത്തെഴുന്നേൽക്കും, അത് ഭാരതത്തിന് ലോകത്തിനോട്ള്ള കടമനിർവ്വഹിക്കാനാണ്. ഭാരതം ഉയർത്തെഴുന്നേൽക്കും എന്നാൽ അതിന്റെ ദേശീയത് ഉണരും എന്നാണ്, ദേശീയത് എന്നാൽ അത് സനാതന ധർമ്മം എന്ന് നമ്മുടെ സംസ്കാരമാണ്.
ഏത് പ്രദേശത്താണൊ ഈ സ്ംസ്കാരം ജനത കൈവെടിഞ്ഞത് ആപ്രദേശങ്ങൾ ഭാരതത്തിൽ നിന്നും അന്യമായി. അതിനാൽ ഈ പാരംബര്യം (സംസ്കാരം) ശ്ക്തിപെട്ട് അതിന്റെ സ്വാധീനത്താൽ വിഭജനം ഇല്ലാതാകണം.
1947 ആഗസ്റ്റ് 15 ന് മഹർഷി അരവിന്ദൻ ആകശവാണിയിലൂടെ നടത്തിയ പ്രഭാഷണത്തിൽ തർക്കങ്ങൾക്കിടയില്ലാത്തവിധം പറഞ്ഞിട്ടുണ്ട് ‘ഈ വിഭജനം ഇല്ലാതാകം ഭാരതം അതിന്റെ പൂർവ്വകാല വൈഭവത്തിലേക്ക് ഉയർന്ന് വിശ്വഗുരുവായി ലോകനന്മക്കായി പ്രവർത്തിക്കും’ എന്ന്.
അഖണ്ഡഭാരതം സാക്ഷാത്കരിക്കുന്ന വേളയിൽ ഉയർത്താനുള്ള അത്മീയപതാകയും മഹർഷി തയ്യാറാക്കിവെച്ചിട്ടുണ്ട്. അത് ഗോവൻ വിമോചനത്തിന് ശേഷവു ഇപ്പൊ കാശ്മീർ പ്രത്യേക അധികാരം എടുത്ത് കളഞ്ഞപ്പോഴും പോണ്ടിച്ചേരി ആശ്രമത്തിൽ ആത്മീയ പതാക ഉയർത്തിയിരുന്നു.
This must not be; the partition must go. Let us hope that, that may come about naturally, by an increasing recognition of the necessity not only of peace and concord but of common action,
#Maharshi_Aurobindo
സ്വത്വബോധത്തിന്റ്സ്വതന്ത്രമായ ആവിഷ്കാരമാണ് സ്വാതന്ത്ര്യം..
സ്വതം എന്നാൽ തനത് എന്നർത്ഥം. ഭാരതം അഥവാ ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിന് അതിന്റെ തനതായ പലതും ഉണ്ട് അവകാശപെടാൻ
എന്നാൽ നാം ആ തനതിനെ പിന്തുടരുന്നുണ്ടോ ?? അതിൽ നാം അഭിമാനിക്കുന്നുണ്ടൊ? സ്വാതന്ത്ര്യത്തിന്റെ 75 ആഘോഷത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഈ സ്വത്വ ബോധത്തിന്റെ വീണ്ടെടുപ്പിനെ കുറിച്ചാണ്
മോദി പറയുന്നുഅടുത്ത 25 വർഷത്തെ നമ്മുടെ ദൗത്യം ഇവയാണ്….
1. സമ്പൂർണ്ണ വികസിത ഭാരതം. 2. അടിമത്ത മനോഭാവം പൂർണ്ണമായും ഇല്ലാതാക്കൽ. 3. പാരമ്പര്യത്തിൽ അഭിമാനം. 4. ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കൽ. 5. പൗരധർമ്മം പാലിക്കൽ.
മഹർഷി അരവിന്ദന്റെ രാഷ്‌ട്ര ദർശ്ശനമാണ് മോദി ജി മുന്നോട്ട് വെക്കുന്നത് അത് ഖണ്ഡിതമായ ഭാരതഭൂവിനെ വീണ്ടും അഖണ്ഡിതമാക്കി ലോകത്തിന് വഴികാട്ടിയായി മാറും. മഹർഷി അരവിന്ദന്റെ 150 ജന്മദിനത്തിൽ നാം രാജ്യത്തിന്റെ 75 സ്വാതന്ത്ര്യദിനം കൊണ്ടാടുന്നു. 2047 അരവിന്ദമഹർഷിയുട് 175 ജന്മദിനത്തിൽ നമ്മുടെനാടിന്റെ 100 സ്വാതന്ത്ര്യ ദിനത്തിൽ പോണ്ടിച്ചേരി ആശ്രമത്തിൽ ആ ആത്മീയ പതാക വാനിൽ ഉയർന്ന് പൊങ്ങി നമ്മുടെനാടിന്റെ അഭിമാനം ഉയരേട്ടെ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: