സ്വാതന്ത്ര്യം, ഈ വാക്കിനോളം ആഴവും അടരുകളും ഉള്ള മറ്റൊരു വാക്കുണ്ടാകില്ല. ആ സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വര്‍ഷം ഇന്ന് നമ്മള് അമൃതോത്സവമായി ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തില്‍ നിന്ന് മാത്രമായിരുന്നില്ല നമ്മുടെ സ്വാതന്ത്ര്യപ്രഖ്യാപനം. അനാചാരങ്ങളെ, അസമത്വങ്ങളെ നമ്മള് കുഴിവെട്ടിമൂടി. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ദേശീയത തന്നെയാണ് നമ്മുടെ വലിയ കൈമുതല്‍. പ്രാദേശിക വൈജാത്യങ്ങള്‍, ജാതി മത ഭാഷാ വ്യത്യാസങ്ങള്‍, ഇങ്ങനെ ബഹുസ്വരമാകുമ്പോഴും ജനകോടികളെയാകെ രാജ്യത്തിന്റെ നേര് അവകാശികളായി കണ്ടൊരു കുതിപ്പിന് ഇക്കാലത്ത് നമുക്കായിട്ടുണ്ട്.
ഭക്ഷ്യോത്പാദനത്തില്‍ സ്വയം പര്യാപ്തത, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങള്‍, ശാസ്ത്ര സാങ്കേതിക വിദ്യകളിലെ വളര്‍ച്ച, സ്ത്രീകളുടെ ഉന്നമനം, യുവജനക്ഷേമം സ്വാതന്ത്ര്യാനന്തരഭാരതം കൈവരിച്ച നേട്ടങ്ങള്‍ ഏറെയാണ്. അധസ്ഥിത വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാനും കലാകായിക മേഖലയില്‍ വലിയ മുന്നേറ്റം സാധ്യമാക്കാനും നമുക്കായി. ,സൈനികശേഷിയുടെ കരുത്തളന്നാലും ഭാരതം ഇന്ന് ആഗോളശക്തികളിലൊന്ന് തന്നെയാണ്.
മുന്‍കാലങ്ങളിലൊന്നും കൈവരിക്കാത്ത രീതിയില്‍ ആധുനികവും മികച്ച നിലവാരമുള്ളതും ഭാവിയെ അടിസ്ഥാനമാക്കിയുള്ളതും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതികളുടെ പണിപ്പുരയിലാണ് ഇന്ന് നരേന്ദ്രമോദി സര്‍ക്കാര്‍. സ്വാശ്രയ ഭാരതമെന്ന മോദിജിയുടെ സ്വപ്നം യഥാര്‍ഥ്യമാകുമെന്ന് ഉറപ്പ്. സ്വാതന്ത്ര്യലബ്ധിയുടെ നൂറാം വാര്‍ഷികത്തില്‍ ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കുകയാണ് ലക്ഷ്യം. സ്വാതന്ത്ര്യസമരത്തിന്റെ ആശയവും പൈതൃകവും ഓര്‍ക്കാനും ആഘോഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനുമുള്ള അവസരമാകണം അമൃതമഹോത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: