ന്യൂയോര്‍ക്ക്: ലോകപ്രശസ്ത സാഹിത്യക്കാരന് സല്മാന് റുഷ്ദിക്ക് നേരെ ആക്രമണം. ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിട്യൂട്ടില്‍ സംസാരിക്കുമ്പോഴായിരുന്നു ആക്രമണം. വേദിയിലേക്ക് കയറി വന്ന അക്രമി സല്മാന് റുഷ്ദിയുടെ കഴുത്തിന് കുത്തുകയായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ റുഷ്ദി വേദയിലേക്ക് വീണു.റുഷ്ദിയുടെ കഴുത്തിന്റെ വലതുഭാഗത്ത് ഉൾപ്പെടെ ഒന്നിലധികം കുത്തുകൾ ഉണ്ടായിരുന്നു. ശരീരത്തിൽ രക്തം തളംകെട്ടിക്കിടന്നിരുന്നു. വെന്റിലേറ്ററിലാണെന്നും അക്രമത്തില്‍ കരളിന് സാരമായി പരിക്കേറ്റെന്നും ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 24 കാരനായ ഹാദി മറ്റാറെയാണ് അറസ്റ്റു ചെയതത്
എല്ലാ വേനല്‍ക്കാലത്തും കലാസാഹിത്യ പരിപാടികള്‍ അവതരിപ്പിക്കുന്ന ചൗതൗക്വാ ഇന്‍സ്റ്റിറ്റിയൂഷന്റെ 4,000 സീറ്റുകളുള്ള ആംഫി തിയേറ്ററില്‍ രാവിലെ പ്രഭാഷണം നടത്താന്‍ റുഷ്ദി വേദിയില്‍ എത്തി ഉടനെയായിരുന്നു ആക്രമണം. കറുത്ത വേഷവും കറുത്ത മാസ്കും ധരിച്ചാണ് അക്രമി മിന്നൽ വേഗത്തിൽ വേദിയില്‍ ചാടിക്കയറിയത്.
റുഷ്ദിയെ ഹെലികോപ്റ്ററിൽ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയതായി സംസ്ഥാന പോലീസ് പ്രസ്താവനയിൽ പറഞ്ഞു. റുഷ്ദി ശസ്ത്രക്രിയയ്ക്ക് വിധേയനാണെന്ന് അദ്ദേഹത്തിന്റെ ഏജന്റ് ആൻഡ്രൂ വൈലി പറഞ്ഞു. വെന്റിലേറ്ററിലാണെന്നും അക്രമത്തില്‍ കരളിന് സാരമായി പരിക്കേറ്റെന്നും ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 24 കാരനായ ഹാദി മറ്റാറെയാണ് അറസ്റ്റു ചെയതത്
ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ഉക്രേനിയന്‍ എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ ആപത്തുകളില്‍ നിന്ന് സുരക്ഷിതമായ അഭയം ആവശ്യമുള്ളവരെ സഹായിക്കാന്‍ സല്മാന് തനിിക്ക് ഇമെയില്‍ അയച്ചിരുന്നതായി സ്വതന്ത്രമായ ആവിഷ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന പെന്‍ അമേരിക്കയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സൂസന് നോസല്‍ പറഞ്ഞു.’അമേരിക്കന്‍ മണ്ണില്‍ ഒരു സാഹിത്യകാരനെ പരസ്യമായി ആക്രമിക്കുന്നത് താരതമ്യപ്പെടുത്താവുന്ന ഒരു സംഭവത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയില്ല’ സുസന്‍ പറഞ്ഞു
ഇന്ത്യന്‍ വംശജനായ സല്മാന് റുഷ്ദി. കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കയിലാണ് താമസം. 1981ല്‍ പുറത്തുവന്ന ‘മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍’ എന്ന നോവലിലൂടെയാണ് സല്മാന് റുഷ്ദി വിശ്വപ്രസിദ്ധിയിലേക്കുയര്‍ന്നത്. ഈ പുസ്തകത്തിന് ബുക്കര്‍ പുരസ്കാരം ലഭിച്ചിരുന്നു.
റഷ്ദിയുടെ നാലാമത്തെ നോവല്‍ ആയ ദ് സാറ്റാനിക്ക് വേഴ്സെസ് (1988) മുസ്ലീം സമുദായത്തില്‍ നിന്നു് ശകതമായ വിമര്‍ശനങ്ങള്‍ ഉണ്ടാക്കി. പല വധഭീഷണികള്‍ക്കും റഷ്ദിയെ വധിക്കുവാനായി ആയത്തുള്ള ഖുമൈനി പുറപ്പെടുവിച്ച ഫത്വയ്ക്കും ശേഷം അദ്ദേഹം വര്‍ഷങ്ങളോളം ഒളിവില്‍ താമസിച്ചു. ഈ കാലയളവില്‍ വളരെ വിരളമായി മാത്രമേ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടുള്ളൂ. എങ്കിലും കഴിഞ്ഞ ദശാബ്ദത്തില്‍ സാധാരണ സാഹിത്യ ജീവിതം നയിക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: