കോഴിക്കോട്: മുസ്ലിം വിവാഹച്ചടങ്ങിലെ പതിവുരീതി തെറ്റിച്ച് നിക്കാഹിന് പള്ളിയില്‍ വധുവിന്റെ സാന്നിധ്യമൊരുക്കിയ സംഭവം വഴിത്തിരിവില്‍. പുരോഗമനപരമായ നടപടി എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളിലും മറ്റും വ്യാപകമായ അഭിനന്ദനം നേടിയ ഈ സംഭവത്തില്‍ മഹല്ല് കമ്മിറ്റി മാപ്പ് പറഞ്ഞതാണ് പുതിയ വാര്‍ത്ത. കോഴിക്കോട് പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റിയാണ് തെറ്റുപറ്റിയതില്‍ മാപ്പ് പറഞ്ഞ് പ്രസ്താവനയിറക്കിയത്. ചില മതതീവ്രവാദ സംഘടനകളുടെ താക്കീതിനെ തുടര്‍ന്നാണ് മഹല്ല് കമ്മിറ്റി മാപ്പ് പറഞ്ഞതെന്നാണറിയുന്നത്.
ജൂലൈ 30ന് പാലേരി പാറക്കടവ് ജുമാമസ്ജിദില്‍ നടന്ന നിക്കാഹ് കര്‍മ്മത്തിലാണ് വധുവിന് പ്രവേശനം നല്‍കിയത്. നിക്കാഹിന്റെ തൊട്ടുമുമ്പാണ് മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറിയോട് കുടുംബം വധുവിനെ പ്രവേശിപ്പിക്കാന്‍ അനുവാദം ചോദിച്ചത്. അദ്ദേഹം സ്വന്തം നിലയ്ക്കാണ് അനുവദിച്ചത്. അതുപ്രകാരം നിക്കാഹ് നടന്നു. ഇത് വാര്‍ത്തയാവുകയും ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് അനുമതി നല്‍കിയതിന് ക്ഷമാപണവുമായി മഹല്‍ കമ്മി റ്റി രംഗത്തെത്തിയത്.
ഭാരവാഹികളുടെ ശ്രദ്ധയില്‍ പെടുത്താതെയും അനുവാദം വാങ്ങാതെയുമാണ് പള്ളിയില്‍ ഫോട്ടോ സെഷന് സംഘടിപ്പിച്ചതെന്ന് മഹല്ല് സെക്രട്ടറി കുറ്റസമ്മതം നടത്തുകയും ചെയ്തു. പള്ളിയില്‍ നടക്കുന്ന നിക്കാഹ് ചടങ്ങ് സംബന്ധിച്ച് പ്രത്യേകമായും മഹല്ലിലെ നിക്കാഹ് ചടങ്ങുമായി ബന്ധപ്പെട്ട് പൊതുവിലും വിശദമായ പെരുമാറ്റച്ചട്ടം തയാറാക്കി മഹല്ല് നിവാസികളെ അറിയിക്കാന്‍ തീരുമാനിച്ചതായും മഹല്ല് കമ്മിറ്റി അറിയിച്ചു.
പാറക്കടവിലെ കെ.എസ്. ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയും വടക്കുമ്പാട് ചെറുവക്കര സി.എച്ച്. കാസിമിന്റെ മകന് ഫഹദ് കാസിമും തമ്മിലുള്ള നിക്കാഹാണ് പള്ളിയില്‍ നടന്നത്. ബന്ധുക്കള്‍ക്കൊപ്പം എത്തിയ ബഹ്ജയ്ക്ക് പള്ളിക്കുള്ളില്‍ ചടങ്ങ് നടക്കുന്നതിന് തൊട്ടടുത്ത് ഇരിപ്പിടം നല്കി. സാധാരണ നിക്കാഹ് ചടങ്ങില്‍ വധു സാക്ഷ്യം വഹിക്കാറില്ല. നിക്കാഹില്‍ നേരിട്ട് പങ്കെടുക്കണമെന്നത് ബഹ്ജയുടെ ആഗ്രഹമായിരുന്നു. സ്വന്തം വീട്ടുകാരെ അറിയിച്ചപ്പോള്‍ അവര്‍ക്കും പൂര്‍ണസമ്മതം. വരനും വീട്ടുകാരുമെല്ലാം അതിനൊപ്പം നിന്നു. ഇക്കാര്യം പള്ളിക്കമ്മിറ്റിക്കാരെ അറിയിച്ചപ്പോള്‍ അവരില്‍നിന്നും അനു
കൂല മറുപടി ലഭിച്ചു. അതോടെയാണ് പതിവില്ലാത്ത രീതിയില്‍ നിക്കാഹ് ചടങ്ങ് നടന്നത്. ബന്ധുക്കളുടെയും ചടങ്ങിനെത്തിയവരുടെയും ഏകമനസ്സോടെയുള്ള പിന്തുണ ഇതിന് ലഭിച്ചെന്ന് ബഹ്ജയുടെ വീട്ടുകാരും വ്യക്തമാക്കിയിരുന്നു. ബഹ്ജ ദലീല എംഎസ്ഡബ്ല്യു കഴിഞ്ഞ് സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്യുകയാണ്. ബിടെക് സിവില്‍ എന്‍ജിനിയറിങ് കഴിഞ്ഞ് സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുകയാണ് ഫഹദ് കാസിം. ഖതീബ് ഫൈസല്‍ പൈങ്ങോട്ടായിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: