തിരുവനന്തപുരം: ഹെല്‍മറ്റില്‍ ക്യാമറ വെച്ച് ബൈക്ക് ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വിലക്ക് ലംഘിച്ച് ഹെല്‍മറ്റില്‍ ക്യാമറ വെച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കുമെന്നും, മൂന്ന് മാസത്തേക്ക് ലൈസന്‍സും റദ്ദാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
അടുത്തിടെ സംസ്ഥാനത്ത് നടന്ന വാഹനാപകടങ്ങളില്‍ ഹെല്‍മറ്റില്‍ ക്യാമറ പിടിപ്പിച്ച് ആളുകളുടെ മുഖത്ത് കൂടുതല്‍ പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗതാഗതവകുപ്പിന്റെ കര്‍ശന നടപടി സ്വീകരിച്ചത്. ഈ നടപടി റൈഡര്‍മാക്ക് വലിയ തിരിച്ചടി കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: