തിരുവനന്തപുരം: ആമസോണ്‍ പ്രൈം വീഡിയോ മലയാളം ബ്ലോക്ക്ബസ്റ്റര്‍ കടുവയുടെ എക്സ്ക്ലൂസീവ് ഡിജിറ്റല്‍ പ്രീമിയര്‍ പ്രഖ്യാപിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം 90കളില്‍ പാലാ പ്ലാന്ററായിരുന്ന കടുവാക്കുന്നേല്‍ കുരിയാച്ചന്റെയും (പൃഥ്വിരാജ് സുകുമാരന്‍) രാഷ്ട്രീയ പ്രീണനമുള്ള ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഐജി ജോസഫ് ചാണ്ടിയുടെയും (വിവേക് ഒബ്റോയ്) ഏറ്റുമുട്ടലിന്റെ കഥയാണ് പറയുന്നത്. സംയുക്ത മേനോന് നായിക ആകുന്ന, ആക്ഷന്‍ പായ്ക്ക് ഡ്രാമയില്‍ കുരിയച്ചന്റെയും ചാണ്ടിയുടെയും കടുത്ത മത്സരവും അതുകാരണം ഉണ്ടാകുന്ന തുടര്‍ന്നുള്ള സംഭവ വികാസങ്ങളും ആണ് ചിത്രീകരിച്ചിരിക്കുന്നത്. സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ പ്രൈം വീഡിയോ അംഗങ്ങള്‍ക്ക് ഓഗസ്റ്റ് 4 മുതല്‍ കാണാനാകും.
‘കടുവ എന്റെ ഹൃദയത്തോട് വളരെ അടുത്തു നില്ക്കുന്ന സിനിമയാണ്. ജീവിതത്തേക്കാള്‍ വലിയ മാസ്സ്, ആക്ഷന്‍ എന്റര്‍ടെയ്നറാണ് ഈ ചിത്രം, കുറച്ചുകാലമായി മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് അപ്രത്യക്ഷമായ ഒരു വിഭാഗമാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. പ്രൈം വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള കൂടുതല്‍ പ്രേക്ഷകര്‍ക്ക് കടുവയെ കാണാനാകും എന്നതില്‍ എനിക്ക് സന്തോഷമുണ്ട്, ‘ചിത്രത്തിലെ പ്രതിനായകനെ അവതരിപ്പിക്കുന്ന വിവേക് ഒബ്റോയ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: