തിരുവനന്തപുരം: കെ റെയിലിന് പകരം കേരളത്തിന് മൂന്നാമത്തെ റെയില്‍വേ ലൈന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ ബിജെപി നേതാക്കള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചയ്ക്കാണ് കൂടിക്കാഴ്ച. കേന്ദ്ര മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് ബി.ജെ.പി. നേതാക്കള്‍ മന്ത്രിയെ കാണുന്നത്.
കെ റെയില്‍ കേരളത്തില്‍ പ്രായോഗികമല്ലെന്ന് ബിജെപി നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കെ റെയിലിനു പകരം നിലവിലുള്ള റെയില്‍വേ ലൈനിനു സമാന്തരമായി മൂന്നാമത്തെ ലൈന്‍ നിര്‍മിക്കണമെന്നാണ് ആവശ്യം. ഇത് കൂടുതല്‍ ട്രെയിന്‍ സര്‍വീസിനും ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനും സാധിക്കും. സംസ്ഥാനത്തെ റെയില്‍വേ വികസനം സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: