മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീറിനെ കേന്ദ്രകഥാപാത്രമാക്കി, മലയാളത്തില്‍ ഒരു ലെസ്ബിയന്‍ പ്രണയത്തിന്റെ പ്രമേയത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര് നിര്‍മിക്കുന്ന ചിത്രം അശോക് ആര് നാഥ് സംവിധാനം ചെയ്യുന്നു. പോള്‍ വൈക്ലിഫാണ് രചന. ചിത്രം ആഗസ്റ്റ് 12 മുതല്‍ എസ്എസ് ഫ്രെയിംസ് ഒടിടി യിലൂടെ പ്രദര്‍ശനത്തിനെത്തും.
ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് മുന്നേറുന്ന ഹോളി വൂണ്ട്. അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ഓര്‍മപ്പെടുത്തുന്നു. അത്തരം മുഹൂര്‍ത്തങ്ങളുടെ വൈകാരികത ഒട്ടും ചോര്‍ന്നുപോകാതെ, പച്ചയായ ആവിഷ്ക്കരണത്തിലൂടെ, റിയലിസത്തില്‍ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള സിനിമയെ സംബന്ധിച്ച് ലെസ്ബിയന്‍ പ്രണയങ്ങള്‍ കഥാ ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ വളരെ നിശബ്ദമായി ആയിട്ടാണ് പറഞ്ഞിരുന്നത്. എന്നാല്‍ മലയാള സിനിമ ചരിത്രത്തില്‍ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് ഈ സിനിമയില്‍ രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള അതിതീവ്രമായ പ്രണയരംഗങ്ങള്‍ സംവിധയകാന്‍ ചിത്രീകരിച്ചിരിക്കുന്നത്.
ജാനകിയെ കൂടാതെ അമൃത, സാബു പ്രൗദീന്‍ എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്. ഛായാഗ്രഹണം: ഉണ്ണി മടവൂര്‍, എഡിറ്റിങ്: വിപിന്‍ മണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: ജയശീലന്‍ സദാനന്ദന്, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍: ജിനി സുധാകരന്, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാല്‍ കരമന, കോസ്റ്റ്യൂംസ്: അബ്ദുല്‍ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടര്‍: അരുണ്‍ പ്രഭാകര്‍, ഇഫക്ട്സ്: ജുബിന്‍ മുംബെ, സൗണ്ട് ഡിസൈന്‍സ്: ശങ്കര്‍ദാസ്, സ്റ്റില്‍സ്: വിജയ് ലിയോ, പി.ആര്.ഓ: നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
അന്തര്‍ദേശീയനിലവാരമുള്ള എല്ലാവിധ നവീന ടെക്നോളജികളും ഉള്‍കൊണ്ടുള്ള മികച്ച യൂസര്‍ ഇന്റ്റര്‍ഫേസ്, മികവാര്‍ന്ന കാഴ്ച്ചാനുഭവവും ഉറപ്പുവരുത്തുന്ന എസ്.എസ്. ഫ്രെയിംസിന്റെ ആദ്യ ചിത്രം കൂടിയാണ് ഹോളി വൂണ്ട്. ഉയര്‍ന്ന നിലവാരമുള്ള പ്രാദേശിക സിനിമകളും ഒപ്പം ദേശീയ അന്തര്‍ദേശീയ സിനിമകളും പ്രേക്ഷകര്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പ്രാദേശിക ഒടിടി പ്ലാറ്റ്ഫോമാണ് എസ്എസ് ഫ്രെയിംസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: