തിരുവനന്തപുരം: നഞ്ചിയമ്മയ്‌ക്കെതിരെ ചില കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതോടെ അവര്‍ക്ക് പിന്തുണയുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ എത്തി. “നഞ്ചിയമ്മ എന്ന ഗായികയുടെ റെക്കോർഡ് ചെയ്യപ്പെട്ട ഗാനം , അവരുടെ സംഗീത ശാഖയിൽ വളരെ മികച്ച ഒന്നാണ് . ഒരുപക്ഷെ ആ തന്മയത്വത്തോടെ ആ ഗാനം മറ്റൊരാൾക്ക് പാടാനും കഴിയില്ല. അത് കൊണ്ടു തന്നെ അർഹിച്ച അംഗീകാരം ആണ് അവർക്ക് കിട്ടിയത്. “- ഹരീഷ് പറഞ്ഞു.
സംഗീതത്തില്‍ ചാതുര്‍വര്‍ണ്യമില്ല എന്നായിരുന്നു ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചത്. “ലളിതമായത് മോശവും കഠിനമായത് നല്ലതും എന്ന ഒരു വേർതിരിവ് സംഗീതത്തിൽ സാധ്യമല്ല. വളരെ ലളിതമായ പലതും പാടാൻ വളരെ ബുദ്ധിമുട്ട് ആണ് താനും. കർണാടക സംഗീത അഭ്യാസം ഒരു നല്ല ട്രെയിനിങ് തന്നെ ആണ്, നല്ല ഗായകൻ ആവാൻ അത് ഏറെ സഹായിക്കുകയും ചെയ്യും.
പക്ഷെ ശാസ്ത്രീയ സംഗീതാഭ്യസനം കൊണ്ട് മാത്രം എല്ലാ സംഗീത ശാഖകളും നിശ്ശേഷം വഴങ്ങും എന്നത് വലിയ തെറ്റിദ്ധാരണ ആണ്.”- ഹരീഷ് ശിവരാമകൃഷ്ണന്‍ പറഞ്ഞു.
“കർണാടക സംഗീതം പഠിച്ചാൽ എന്തും പാടാം എന്നൊക്കെ പണ്ട് പറഞ്ഞു പരത്തുന്നത് കണ്ടിട്ടുണ്ട് – തെറ്റ് ആണ് അത്. ഓരോ സംഗീത ശൈലിക്കും അതിന്റേതായ സവിശേഷ രീതികൾ ഉണ്ട്. വളരെ ശ്രമകരമായ ഒന്നാണ് ആ context switching . അസ്സലായി കർണാടക സംഗീതം പാടുന്ന പലർക്കും നന്നായി ഗസൽ പാടാൻ പറ്റില്ല. നന്നായി ഗസൽ പാടുന്ന പലർക്കും നാടൻ പാട്ടു പാടാൻ പറ്റില്ല. “- ഹരീഷ് ശിവരാമകൃഷ്ണന്‍ പറയുന്നു.
ഹരീഷിന്റെ സുദീര്‍ഘമായ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം:
പ്രതികരിക്കാൻ ഇവിടെ എഴുതുക: