തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം. സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പി.സി. ജോര്‍ജിനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പി.സി. ജോര്‍ജിനെതിരെ കുറ്റം ചുമത്തിയിരുന്നത്.
മുഖ്യമന്ത്രിക്കെതിരെയുള്ള സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെ.ടി. ജലീല്‍ നല്‍കിയ പരാതിയിലാണ് സ്വപ്ന സുരേഷിനും പി.സി. ജോര്‍ജിനുമെതിരെ പോലീസ് കേസെടുത്തത്. തുടര്‍ന്ന് പി.സി. ജോര്‍ജ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും, ഹര്‍ജി പരിഗണിച്ച അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 24 മണിക്കൂറിനകം സ്റ്റേഷന്‍ ജാമ്യം നല്‍കണം. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതിയുടെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
മുഖ്യമന്ത്രിക്കെതിരെ പറയാന്‍ പി.സി. ജോര്‍ജ് പല തവണ വിളിച്ചെന്നും സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് സരിത കേസില്‍ ആരോപിക്കുന്നത്. സ്വപ്നയെ ജയിലില്‍ വെച്ച് പരിചയമുണ്ട്. മുഖ്യമന്ത്രിക്കെതിരായ തെളിവ് സ്വപ്നയുടെ കയ്യില്‍ ഉണ്ടെന്ന് പറയണമെന്നതാണ് ജോര്‍ജിന്റെ ആവശ്യം. എന്നാല്‍ സ്വപ്നയുടെ കയ്യില്‍ തെളിവുകളിലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറിയെന്നുമാണ് സരിതയുടെ മൊഴിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: