ആലപ്പുഴ: ഐതിഹ്യപ്രാധാന്യമേറിയ ചമ്പക്കുളം ജലോത്സവത്തിന് ആവേശകരമായ തുടക്കം. കേരളാ പോലീസ് തുഴഞ്ഞ കുഞ്ചപ്പന്‍ എം.സി മുണ്ടക്കല്‍ ചമ്പക്കുളം ക്യാപ്റ്റനായിട്ടുള്ള ചമ്പക്കുളം ചൂണ്ടന് ജലോവത്തില് ഒന്നാം സ്ഥാനം നേടി. ബിജോമോന്‍ ജോസഫ് മണത്ര ചമ്പക്കുളം ക്യാപ്റ്റനായുള്ള നാടുഭാഗം രണ്ടാം സ്ഥാനവും ജോര്‍ജ് ബൈജു ആശാരിപറമ്പില്‍ കാരിച്ചാല്‍ ക്യാപ്റ്റനായ കാരിച്ചാല്‍ മൂന്നാം സ്ഥാനവും നേടി.
കൊവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും ഓളപ്പരപ്പില്‍ ജലരാജക്കന്മാരുടെ തുഴയെറിയുന്നത് കാണാന്‍ ആയിക്കണക്കിന് വള്ളംകളി പ്രേമികളാണ് ചമ്പക്കുളത്തേക്ക് ഒഴുകിയെത്തിയത്. മത്സര വള്ളംകളിക്കു മുമ്പായി രാവിലെ തിരുവിതാംകൂര്‍ ദേവസ്വം അധികാരികളുടെ നേതൃത്വത്തില്‍ മഠത്തില്‍ ക്ഷേത്രം, മാപ്പിളശേരി തറവാട്, കല്ലൂര്‍ക്കാട് ബസിലിക്ക എന്നിവിടങ്ങളില്‍ ആചാരാനുഷ്ഠാനങ്ങളും നടത്തി.
തുടന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ജില്ലാ കളക്ടര്‍ രേണുരാജ് പതാക ഉയര്‍ത്തി. കൊടിക്കുന്നില്‍ സുരേഷ് എംപി മൂലം ജലോത്സവം ഉദ്ഘാടനം ചെയ്തു തോമസ്.കെ.തോമസ് എംഎല്‍എ അധ്യക്ഷനായി സമാപന സമ്മേളന ഉദ്ഘാടനവും, വിജയികള്‍ക്കുള്ള സമ്മാനദാനവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: