നെയ്യാറ്റിന്‍കര: ‘ആസാദി ക അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി ജന്മഭൂമി സംഘടിപ്പിക്കുന്ന വികസന സെമിനാറിന്റെ ലോഗോ പ്രകാശനം ചെയ്തു. നിംസ് മെഡിസിറ്റിയില്‍ നടന്ന ചടങ്ങില്‍ നിംസ് എംഡി ഫൈസല്ഖാന് പ്രകാശനം നിര്‍വഹിച്ചു.
വൈഭവ് 2022 എന്നു പേരിട്ടിരിക്കുന്ന പരിപാടിയില്‍ ‘വിഴിഞ്ഞം തുറമുഖവും വികസനവും’ എന്ന വിഷയത്തിലാണ് സെമിനാര്‍. തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ വിഴിഞ്ഞത്തിന്റെ സമീപപ്രദേശങ്ങളില്‍ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പരമ്പരാഗത വ്യവസായം.വിനോദസഞ്ചാരം, ഗതാഗതം തുടങ്ങിയ മേഖലകളിലുണ്ടാകുന്ന മാറ്റത്തെ കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലാകും സെമിനാര്‍. 2022 ജൂലൈ 23 ന് നെയ്യാറ്റിന്‍കര എസ് എന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ ബന്ധപ്പെട്ട മേഖലകളിലെ ഉന്നത ശീര്ഷരാണ് പങ്കെടുക്കുക.
പ്രമുഖരെ ആദരിക്കലും കലാപരിപാടിയും ഇതോടനുബന്ധിച്ച് നടക്കും.
ലോഗോ പ്രകാശന ചടങ്ങില്‍ ജന്മഭൂമി് ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍, സീനിയര്‍ ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി, വൈഭവ് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അജി ബുധനൂര്‍, അംഗം എന്‍ കെ ശശി, നിംസ് ജനറല്‍ മാനേജര്‍ ഡോ. സജു, അഡ്മിനിസ്ട്രേറ്റീവ് കോര്‍ഡിനേറ്റര്‍ ശിവകുമാര്‍ എസ് രാജ് എന്നിവരും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: