ന്യൂദല്‍ഹി: ഉദ്ധവ് താക്കറെ സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് വ്യക്തമായതോടെ നാടകീയ നീക്കവുമായി ബിജെപി. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദവുമായി ബിജെപി നേതാവും മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് രാജ്ഭവനിലെത്തി. ഗവര്‍റുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് അദേഹത്തിനൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷനും 106 എംഎല്‍എമാരും എത്തിയിട്ടുണ്ട്.
സുപ്രീംകോടതിയില്‍ നിന്നും വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ഡപ്യൂട്ടി സ്പീക്കറുടെ നോട്ടീസിന് മറുപടി നല്‍കാന്‍ ജൂലായ് 12 വരെ സമയം നീട്ടിക്കിട്ടിയതോടെ ശിവസേനയിലെ ഷിന്‍ഡേ വിഭാഗം എംഎല്‍എമാരും ഗവര്‍ണറുമായി കൂടിക്കാഴ്‌ച്ചയ്‌ക്ക് അനുമതി തേടിയിട്ടുണ്ട്. ഇന്നു തന്നെ ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡേ മുംബൈയിലേക്ക് തിരിക്കുമെന്നാണ് ശിവസേന എംഎല്‍എ സര്‍വങ്കര്‍ വെളിപ്പെടുത്തിയത്.
ഇതോടെ ഏക്‌നാഥ് ഷിന്‍ഡെ ഉടനെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി സഭയില്‍ തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള അവസരം ചോദിക്കും. ഇതോടെ ഈയാഴ്ച തന്നെ മഹാരാഷ്‌ട്ര നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഇതിനിടെയാണ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപി നാടകീയമായി മുന്നോട്ട് വന്നത്.
താന്‍ ഉടനെ ഗവര്‍ണറെ കാണാന്‍ മുംബൈയ്‌ക്ക് തിരിക്കുമെന്ന് ഏക്‌നാഥ് ഷിന്‍ഡെയും ഗുവാഹത്തിയില്‍ വ്യക്തമാക്കിക്കഴിഞ്ഞു. തങ്ങളോടൊപ്പം 50 എംഎല്‍എമാരുണ്ടെന്നാണ് ഏക് നാഥ് ഷിന്‍ഡേയുടെ വാദം. ഇതില്‍ 39 പേര്‍ ശിവസേന എംഎല്‍എമാര്‍ തന്നെയാണ്. ബാക്കി 11 പേര്‍ സ്വതന്ത്രരും പിജെപി പാര്‍ട്ടിയില്‍പ്പെട്ടവരുമാണ്. ഉദ്ധവ് താക്കറെയുടെ പക്ഷത്ത് ഇപ്പോള്‍ 16 എംഎല്‍എമാര്‍ മാത്രമേയുള്ളൂ.
എന്തായാലും ശിവസേനയുടെ ഗുണ്ടായിസം വിലപ്പോകില്ലെന്ന് തിങ്കളാഴ്ചയോടെ തന്നെ സഞ്ജയ് റാവുത്തിനും ഉദ്ധവിനും മകന്‍ ആദിത്യ താക്കറെയ്‌ക്കും മനസ്സിലായി. കാരണം വിമത എംഎല്‍എമാര്‍ക്ക് സംരക്ഷണം നല്‍കാന്‍ തിങ്കളാഴ്ചത്തെ ഉത്തരവില്‍ സുപ്രീംകോടതി മഹാരാഷ്‌ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ കേന്ദ്രസേനയെ വിളിക്കുമെന്ന് ഗവര്‍ണറും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: