ന്യൂദല്‍ഹി: ഗുജറാത്ത് കലാപം അടിച്ചമര്‍ത്താന്‍ മോദി മുഖ്യമന്ത്രിയെന്ന നിലയില്‍ കഴിയുന്നതെല്ലാം ചെയ്തെന്നും എന്നാല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സിഖ് വിരുദ്ധകലാപം കോണ്‍ഗ്രസ് എന്ത് ചെയ്തെന്നും അമിത് ഷാ ചോദിച്ചു.
ഗോധ്രകലാപത്തിന് ശേഷമുണ്ടായ 2002ലെ ഗുജറാത്ത് കലാപത്തില്‍ കേന്ദ്ര സേനയെ രംഗത്തിറക്കാന്‍ വരെ ഗുജാറാത്ത് സര്‍ക്കാര്‍ ഒരുക്കമായിരുന്നു. കലാപം അടിച്ചമര്‍ത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നിഷ്പക്ഷമായും കാലതാമസം കൂടാതെയും നടപടിയെടുത്തുവെന്ന് മുന്‍ പഞ്ചാബ് ഡിജിപി ആയിരുന്ന കെ.പി.എസ്. ഗില്‍ കണ്ടെത്തിയിരുന്നു. – അമിത് ഷാ പറഞ്ഞു.
എന്നാല്‍ 2002ലെ കലാപത്തെതുടര്‍ന്ന് ഇപ്പോഴും കോണ്‍ഗ്രസ് മോദിയെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്. 1984ലെ സിഖ് വിരുദ്ധ കലാപം അമര്‍ച്ച ചെയ്യാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്താണ് ചെയ്തത്. – അമിത് ഷാ ചോദിച്ചു.
1984ലെ സിഖ് വിരുദ്ധ കലാപം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും എടുത്തിരുന്നില്ല. പഞ്ചാബില്‍ പോലും നിരവധി സിഖുകാര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ആസ്ഥാനം ദല്‍ഹിയില്‍ ആണ്. എന്നിട്ടും ഇത്രയധികം സിഖുകാര്‍ ദല്‍ഹിയില്‍ കൊല്ലപ്പെട്ടിട്ടും ഒരു നടപടിയും കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്തില്ല. ഈ പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ ഒരൊറ്റ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐടി) പ്പോലും നിയോഗിച്ചില്ല. ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. – ഷാ പറഞ്ഞു.
ഗുജറാത്തിലെ കലാപം അടിച്ചമര്‍ത്താന്‍ അന്ന് മോദി ആവുന്നതെല്ലാം ചെയ്തിരുന്നു. ഞാന്‍ അന്നത്തെ സാഹചര്യം അടുത്ത് നിരീക്ഷിക്കുകയായിരുന്നു. ഒരു മുഖ്യമന്ത്രിയും ഈ സാഹചര്യത്തെ ഇതുപോലെ നിശ്ചയദാര്‍ഡ്യത്തോടെ കൈകാര്യം ചെയ്തിട്ടുണ്ടാവില്ല. ലാത്തിച്ചാര്‍ജ്ജ്, വെടിവെപ്പ് എല്ലാം കലാപം നിയന്ത്രിക്കാന്‍ നടന്നു. 900 പേരെങ്കിലും കൊല്ലപ്പെട്ടു. – ഷാ പറഞ്ഞു.
പഞ്ചാബിലെ തീവ്രവാദം അടിച്ചമര്‍ത്തിയ കെ.പി.എസ്. ഗില്‍ അന്ന് ഗുജറാത്തില്‍ എത്തിയിരുന്നു. കലാപം പോലെ ഒരു സാഹചര്യം നിയന്ത്രണാധീനമാക്കാന്‍ സര്‍ക്കാരിന് സമയമെടുക്കുമെന്നാണ് കെ.പി.എസ്. ഗില്‍ അന്ന് പറഞ്ഞത്. ഞാന്‍ ഗില്ലുമായി ചേര്‍ന്ന് അന്ന് അത്താഴത്തിനുണ്ടായിരുന്നു. അദ്ദേഹം മോദി ആവുന്നതെല്ലാം ചെയ്തു എന്നാണ് ഗില്‍ പറഞ്ഞത്. ഗില്ലിനെതിരെപ്പോലും അന്ന് ചിലര്‍ ആരോപണം ഉയര്‍ത്തിയിരുന്നു. – അമിത് ,ഷാ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: