ന്യൂദല്‍ഹി: ഗുജറാത്ത് കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമായിരുന്നെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് കലാപകേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.
ഒരു വാക്കുപോലും പറയാതെ കഴിഞ്ഞ 19 വര്‍ഷമായി മോദി പോരാട്ടത്തിലായിരുന്നു. എല്ലാ വേദനകളേയും അദ്ദേഹം ധീരതയോടെ നേരിട്ടു. പലപ്പോഴും കേസിന്റെ പേരില്‍ അദ്ദേഹം ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. ധീരതയുള്ള വ്യക്തിക്ക് മാത്രമേ ഇങ്ങനെ നില്ക്കാനാവുവെന്ന് അമിത് ഷാ പറഞ്ഞു.
‘മറ്റൊരാളുടെ നിര്‍ദേശപ്രകാരമാണ് സാകിയ ജാഫ്രി പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഹര്‍ജികളും കോടതിയിലെ വാദങ്ങളും അവര്‍ പോലും അറിഞ്ഞില്ല. ടീസ്റ്റ സെറ്റല്‍വാദിന്റെ എന്‍ജിഒയാണ് ഇത് ചെയ്യുന്നതെന്ന് എല്ലാവര്ക്കും അറിയാം. ആ സമയത്ത് യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ടീസ്റ്റയുടെ എന്‍ജിഒയെ സഹായിച്ചെന്നും അമിത് ഷാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: