കൊച്ചി : ഡോക്ടറുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നിന്നയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. കാഷ്വാലിറ്റിയിലേക്ക് പരിശോധനയ്ക്കായി പോകുന്ന ഡോക്ടറെ തടഞ്ഞുവെയ്ക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തതിനാണ് കേസെടുത്തത്.
എന്നാല്‍ ഒരു മെഡിക്കല്‍ പ്രൊഫഷണലിന് നേരെയുള്ള ആക്രമണം ജാമ്യമില്ലാ കുറ്റമാണ്. ഹര്‍ജിക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് നിയമത്തിന് എതിരാകുമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അറിയിച്ചു. സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ് ഈ സാഹചര്യത്തില്‍ ഡോക്ടറെ കൃത്യ നിര്‍വഹണത്തില്‍ നിന്നും വിലക്കിയെന്ന കേസില്‍ ഹര്ജിക്കാരന് അറസ്റ്റിന് മുമ്പ് ജാമ്യം അനുവദിക്കുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം ഉണ്ടാകാനിടയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
പ്രതിക്ക് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. എന്നാല്‍ ആരോഗ്യസംരക്ഷണ നിയമ പ്രകാരമുള്ള വകുപ്പുകള്‍ കൂടി ചുമത്തിയിരിക്കുന്നതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് അറിയിക്കുകയും ഹൈക്കോടതി അത് അംഗീകരിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: