ബെംഗളൂരു: കന്നഡ നടനും യൂടൂബറുമായ സതീഷ് വജ്ര(36)നെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മരണത്തില്‍ ഭാര്യ സഹോദരന് ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ബെംഗളൂരു ആര്‍ആര്‍ നഗറിലെ പട്ടണഗെരെയിലെ വീട്ടില്‍ ശനിയാഴ്ച്ച രാവിലെയാണ് സതീഷ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അയല്‍വാസി ആണ് ആദ്യം മൃതദേഹം കണ്ടത്. ഇയാള്‍ വീട്ടുടമസ്ഥനെ അറിയിച്ചു തുടര്‍ന്ന് പോലീസ് എത്തിയാണ് വീട് തുറന്നത്.
ശനിയാഴ്ച്ച ഭാര്യയുടെ സഹോദരനായ സുദര്‍ശനും, സുഹൃത്ത് നാഗേന്ദ്രയും സതീഷിന്റെ വീട്ടില്‍ എത്തുകയും, കത്തി ഉപയോഗിച്ച് സതീഷിനെ കുത്തികൊലപ്പെടത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.വയറ്റിലും, കഴുത്തിലും ആഴത്തിലുളള മുറിവുണ്ട്.മാണ്ഡ്യ മദ്ദൂര്‍ സ്വദേശിയായ സതീഷിന്റെ വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷമായി, ഒരു കുട്ടിയുമുണ്ട്.ഇയാളുടെ ഭാര്യ ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു.കൃത്യസമയത്ത് ചികിത്സ നല്‍കാത്തതിനാലാണ് ഇയാളുടെ ഭാര്യ മരിച്ചതെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആരോപിച്ചു.
ഭാര്യയുടെ മരണം ആത്മഹത്യയാണെന്നാണ് സതീഷ് പറയുന്നത്.ഇതിന് പിന്നാലെ കുട്ടിയുടെ അവകാശത്തില്‍ തര്‍ക്കം ഉണ്ടായിരുന്നു.കുട്ടി അമ്മയുടെ വീട്ടുകാരുടെ സംരക്ഷണയിലാണ്.ഇടയ്ക്ക് സതീഷ് കുട്ടിയേ കാണാന്‍ എത്തുമായിരുന്നു.കുട്ടിയ തിരിച്ചുകിട്ടുന്നതിനായി നിയമനടപടികള്‍ ആരംഭിച്ചിരുന്നു.ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്.ലഗോരി ഉള്‍പ്പെടെ പല കന്നട സിനിമകളിലും സതീഷ് അഭിനയിച്ചിട്ടുണ്ട്.കൂടാതെ യൂടൂബ് ചാനലും ഉണ്ടായിരുന്നു.ഇയാള്് സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ എത്തുന്ന സെലിബ്രറ്റി സലൂണും ബെംഗളൂരുവില്‍ നടത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: