മുംബൈ: പ്രവാചക നിന്ദ ആരോപിച്ച് മുസ്ലീം ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പോലീസ്. ഭിവന്തി സ്വദേശി സാദ് അഷ്താഖ് അന്‍സാരി (19)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുസ്ലീം മത പ്രവാചകന് മുഹമ്മദ് നബിയെയും ഭാര്യ അയിഷയെയും പരിഹസിച്ച് പോസ്റ്റിട്ടു എന്ന പേരിലാണ് പോലീസ് നടപടി.
പ്രവാചകനെ നിന്ദിച്ചു, നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചെന്നും ആരോപിച്ച് ഒരു കൂട്ടം മുസ്ലീം മതമൗലിക വാദികള്‍ സാദ് അന്‍സാരിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് 153(എ) വകുപ്പ് ചുമഴ്ത്തി നിസാംപൂര്‍ പോലീസ് സാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സാദിന്റെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ സംഘടിച്ചെത്തിയ മുസ്ലീം മതമൗലിക വാദികള്‍ അദേഹത്തെ വീട്ടില്‍ കയറി ആക്രമിച്ചു. മാപ്പ് പറയാന്‍ ആവശ്യപ്പെട്ടെങ്കിലും സാദ് ആദ്യം അതിന് തയാറായില്ല. എന്നാല്‍ വീട്ടുകാരെ അടക്കം അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ അദേഹം ആള്‍ക്കൂട്ടത്തിന്റെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: