മുംബൈ: ആറ് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ നേടി മഹാരാഷ്ട്രയില്‍ ശിവസേനയെ ഞെട്ടിച്ച് ബിജെപി. രണ്ട് സീറ്റുകള്‍ ബിജെപിയ്ക്ക് ഉറപ്പായിരുന്നു. ശിവസേന, എന്‍സിപി. കോണ്‍ഗ്രസ് എന്നിവര്‍ക്ക് ഓരോസീറ്റും ഉറപ്പായിരുന്നു. എന്നാല്‍ രണ്ടാമതൊരു സീറ്റ് കൂടി പിചിച്ചെടുക്കാനുള്ള ശിവസേനയുടെ മോഹമാണ് ബിജെപി സ്ഥാനാര്‍ത്ഥി തകര്‍ത്തത്.
അതിവിദഗ്ധമായ കരുനീക്കങ്ങളാണ് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ നടന്നത്. ബിജെപിയ്ക്ക് സ്വതന്ത്രരും രവി റാണയും രാജ് താക്കറെയും മറ്റ് ചെറുപാര്‍ട്ടികളും പിന്തുണ നല്കി. നിരവധി കേസുകളില്‍ കുടുക്കി നവ്നീത് കൗര്‍ റാണയെയും ഭര്‍ത്താവ് രവി റാണെയെയും ഭയപ്പെടുത്തി ബിജെപിയ്ക്ക് എതിരെ തിരിക്കാനുള്ള ശിവസേന തന്ത്രവും വിലപ്പോയില്ല.
ഇത് മഹാവികാസ് അഘാദി സര്‍ക്കാരിനും വലിയ തിരിച്ചടിയായിരുന്നു. ശിവസേനയ്ക്ക് വേണ്ടി രണ്ടാം സീറ്റില്‍ മത്സരിച്ച സഞ്ജയ് പവാര്‍ തോറ്റു. ശിവസേനയുടെ സുഹാസ് കാന്ഡെയുടെ വോട്ട് റദ്ദാക്കണമെന്ന ബിജെപി ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചു. അതുപോലെ ജയിലില്‍ കഴിയുന്ന രണ്ട് മന്ത്രിമാരായ നവാബ് മാലിക്കിനും അനില്‍ ദേശ്മുഖിനും ജാമ്യം ലഭിക്കാത്തതിനാല്‍ വോട്ട് ചെയ്യാനായില്ല.
ബിജെപിയ്ക്ക് വേണ്ടി പീയൂഷ് ഗോയല്‍, അനില്‍ ബോണ്ടെ, ധനഞ്ജയ് മാദിക് എന്നിവര്‍ വിജയിച്ചു. എന്‍സിപിക്ക് വേണ്ടി പ്രഫുല്‍ പട്ടേലും ശിവസേനയ്ക്ക് വേണ്ടി സഞ്ജയ് റാവുത്തും കോണ്‍ഗ്രസിന് ഇമ്രാന് പ്രതാപ്ഗര്‍ഹിയും ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: