Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ്; മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി വറുതിയുടെ നാളുകള്‍, കടലിൽ പോയ ബോട്ടുകൾ തിരികെയെത്തി

മത്സ്യങ്ങളുടെ പ്രത്യുല്‍പാദനം വര്‍ധിക്കാനും കടലിന്റെ ജൈവസന്തുലിതാവസ്ഥ സംരക്ഷിക്കാനുമായി നടത്തുന്ന ട്രോളിങ് നിരോധനവുമായി സഹകരിക്കാന്‍ മത്സ്യത്തൊഴിലാളികളെല്ലാം തയ്യാറാണ്. എന്നാല്‍ വരുന്ന 52 ദിവസം എങ്ങനെ ജീവിതം പിടിച്ചുനിര്‍ത്തുമെന്ന് പലര്‍ക്കും അറിയില്ല.

Janmabhumi Online by Janmabhumi Online
Jun 9, 2022, 09:59 am IST
in Kerala
ട്രോളിങ്ങിനെ തുടര്‍ന്ന് അഴീക്കല്‍ കടപ്പുറത്ത് കരയിലേക്ക് കയറ്റിയിട്ട മത്സ്യബന്ധന ബോട്ടുകള്‍

ട്രോളിങ്ങിനെ തുടര്‍ന്ന് അഴീക്കല്‍ കടപ്പുറത്ത് കരയിലേക്ക് കയറ്റിയിട്ട മത്സ്യബന്ധന ബോട്ടുകള്‍

FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ജില്ലയില്‍ കടലില്‍ പോയ എല്ലാ ബോട്ടുകളും അഴീക്കല്‍, ആയിക്കര, പുതിയങ്ങാടി, തലായി തുടങ്ങിയ ഹാര്‍ബറുകളില്‍ ഇന്നലെതന്നെ തിരിച്ചെത്തി. തീരത്തുണ്ടായിരുന്ന 400ഓളം കര്‍ണാടക ബോട്ടുകള്‍ ഇന്നലെ തീരം വിട്ടു. ഏതാനും നാടന്‍ ബോട്ടുകള്‍ അഴീക്കല്‍ ജെട്ടിയിലുണ്ട്. ഇനി മുന്നോട്ടുള്ള ഒന്നരമാസക്കാലത്തിലേറെ എങ്ങനെ കഴിഞ്ഞുകൂടുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍. ജൂലായ് 31 വരെയാണ് മത്സ്യബന്ധനത്തിന് യന്ത്രവല്‍കൃത വള്ളങ്ങള്‍ക്കും മറ്റും വിലക്കേര്‍പ്പെടുത്തുന്ന ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മത്സ്യങ്ങളുടെ പ്രത്യുല്‍പാദനം വര്‍ധിക്കാനും കടലിന്റെ ജൈവസന്തുലിതാവസ്ഥ സംരക്ഷിക്കാനുമായി നടത്തുന്ന ട്രോളിങ് നിരോധനവുമായി സഹകരിക്കാന്‍ മത്സ്യത്തൊഴിലാളികളെല്ലാം തയ്യാറാണ്. എന്നാല്‍ വരുന്ന 52 ദിവസം എങ്ങനെ ജീവിതം പിടിച്ചുനിര്‍ത്തുമെന്ന് പലര്‍ക്കും അറിയില്ല. എല്ലാ വര്‍ഷങ്ങളിലും ലഭിക്കുന്ന സൗജന്യ റേഷന്‍ ലഭിക്കുമായിരിക്കുമെന്ന ആശ്വാസം മാത്രമേയുള്ളു ഇവര്‍ക്ക്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ കിട്ടിയില്ലെങ്കില്‍ തൊഴിലാളികള്‍ പട്ടിണിയിലാകും.

ട്രോളിങ് കാലത്ത് മാത്രമല്ല, മറ്റുള്ള എല്ലാ സമയങ്ങളിലും മത്സ്യതൊഴിലാളികള്‍ക്ക് പറയാനുള്ളത് കഷ്ടപ്പാടിന്റെയും വറുതിയുടെയും നാളുകളെകുറിച്ച് തന്നെയാണ്. ട്രോളിങിന് മുമ്പ് തന്നെ പല ബോട്ടുകളും തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം മത്സ്യകുറവാണ് ഇത്തവണ അനുഭവപ്പെട്ടതെന്ന് ബോട്ടുടമകള്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനമാണ് വറുതിക്ക് പിന്നിലെ വില്ലനെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കടലിലേക്ക് പോകാന്‍ ഒരു ദിവസം 300 ലിറ്റര്‍ ഡീസല്‍ വേണ്ടി വരും, ഒപ്പം 2000 രൂപയുടെ റേഷനും 20 ബ്ലോക്ക് ഐസും ആവശ്യമാണ്. ഒരു ബ്ലോക്ക് ഐസിന് 80 രൂപയാണ് വില. ഒരു ദിവസം തന്നെ പോയി വരുമ്പോള്‍ 50,000 രൂപയ്‌ക്കടുത്ത് ചിലവ് വരുന്നുണ്ട്. 

ചില ബോട്ടുകള്‍ അഞ്ചും ആറും ദിവസം കഴിഞ്ഞാണ് തിരിച്ച് വരുന്നത്. എന്നാല്‍ കടലില്‍ നിന്നും വെറും കൈയോടെ മടങ്ങിവരുമ്പോള്‍ ഇവര്‍ക്കുണ്ടാകുന്നത് ലക്ഷങ്ങളുടെ നഷ്ടം മാത്രമാണ്. മാത്രമല്ല, കടലില്‍ നിന്നും ലഭിക്കുന്ന മത്സ്യത്തിന് ആഭ്യന്തര വിപണിയില്‍ വാങ്ങാന്‍ ആളില്ലാത്തതും മൊത്തവിതരണക്കാര്‍ വാങ്ങാന്‍ തയ്യാറാവാത്തതും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു. ലഭിക്കുന്ന മത്സ്യത്തിന് മൊത്ത വില്‍പ്പനക്കാരില്‍ നിന്നും പ്രതീക്ഷിച്ച വിലയും ലഭിച്ചില്ല. ഒരു വര്‍ഷം ഒരു ബോട്ടിന് ക്ഷേമനിധിയില്‍ 6000 രൂപയും ലൈസന്‍സ് ഇനത്തില്‍ 2000 ല്‍ അധികം രൂപയും ഇവര്‍ സര്‍ക്കാരിലേക്ക് അടക്കുന്നുണ്ട്. എന്നാല്‍ വറുതി കാലത്ത് സര്‍ക്കാര്‍ തങ്ങളെ തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയാണ് ഇവര്‍ക്ക്.

ജില്ലയില്‍ ബയോമെട്രിക് കാര്‍ഡുടമകളായ മത്സ്യത്തൊഴിലാളികളുടെ എണ്ണം ആറായിരത്തോളമാണ്. എന്നാല്‍ കാര്‍ഡില്ലാത്തവരുടെ കണക്കെടുപ്പ് നടത്തിയാല്‍ അതിനിയും കൂടും. 1,200ഓളം പരമ്പാഗത വള്ളങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോകുന്നത്. 250നടുത്ത് ട്രോളിങ് ബോട്ടുകളും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വന്നെങ്കിലും വീണ്ടും കടലില്‍ പോയിത്തുടങ്ങിയത് 100 ബോട്ടുകളും ചുരുക്കം ചില വള്ളങ്ങളും മാത്രമാണ്. ട്രോളിങ് നിരോധനത്തോടെ ഇവര്‍ക്കിനി പണിയില്ല. അല്ലെങ്കില്‍ തന്നെ പല കാരണങ്ങളാല്‍ മത്സ്യലഭ്യത വളരെ കുറവായിരുന്നു. കൊവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 രൂപ ഇനിയും പലര്‍ക്കും കിട്ടാനുണ്ട്.  

Tags: ട്രോളിങ്Fishing BoatFisheries
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് കടലില്‍ താഴ്ന്ന മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം വിജയിച്ചില്ല

Kerala

CRCFV പദ്ധതിയിൽ കേരളത്തിൽ നിന്നും 6 തീരദേശ ഗ്രാമങ്ങൾ; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ വികസന പദ്ധതികൾ നേരിട്ട് അവലോകനം ചെയ്യും

India

നേവിയുടെ അന്തര്‍വാഹിനിയും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ചു: രണ്ടു പേരെ കാണാനില്ല; 11 പേരെ രക്ഷപ്പെടുത്തി

ജന്മഭൂമി എഡിറ്റര്‍ കെ എന്‍ ആര്‍ നമ്പൂതിരി നിലവിളക്ക് കൊളുത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശാസ്ത്രജ്ഞന്മാരുട കണ്ടെത്തലും മത്സ്യതൊഴിലാളികളുടെ കടലറിവും സമന്വയിപ്പിക്കണം; ജന്മഭൂമി സെമിനാര്‍

Kerala

കാസര്‍ഗോഡ് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies