തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന് ആലപ്പുഴ എസ് പിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. ജൂണ്‍ 13ന് ഹാജരാകാനാണ് ഉത്തരവ്.
റാലിയില്‍ കുട്ടിയെ പ്രകോപന മുദ്രാവാക്യം വിളിക്കാന്‍ സഹായിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ നേരത്തെ ദേശീയ ബാലാവകാശ കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. പ്രകടത്തില്‍ പങ്കെടുത്ത ചിലരുടെ തോളില്‍ ഇരുന്ന് കുട്ടി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലായതോടെ ദേശീയ ബാലാവകാശകമ്മീഷന് കേരള ഡിജിപിയ്ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ഇതിന് ഒരു മറുപടിയും ലഭിച്ചിരുന്നില്ല. അതിനെ തുടര്‍ന്നാണ് ആലപ്പുഴ എസ് പിയെ വിളിച്ചുവരുത്തിയിരിക്കുന്നത്. ജൂണ്‍ 14ന് ഇതുവരെ ഈ കേസില്‍ എന്തൊക്കെ ചെയ്തു എന്ന് വിശദീകരിക്കുന്ന റിപ്പോര്‍ട്ടും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടി റാലിയില്‍ പ്രകോപനപരമായ കൊലവിളി മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വീഡിയോ പുറത്തുവന്നതോടെ വിജയകുമാര്‍ പി.കെ. എന്നയാളാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നണ് പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ അധ്യക്ഷന്‍ നവാസിനും സെക്രട്ടറി മുജീബിനും മറ്റും എതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: