കാബൂള്‍: താലിബാനെതിരെ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രതിരോധ മുന്നണി (എന്‍ആര്‍എഫ്)യുടെ കമാന്‍ഡോകള്‍ താലിബാന്റെ രണ്ട് വാഹനവ്യൂഹത്തെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ 20 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം എന്‍ആര്‍എഫ് നേതാവായ അലി ഫര്സാന്റ് സബ്സ് മൊഹമ്മദിനെ താലിബാന് വധിച്ചതിന് പ്രതികാരമായിട്ടായിരുന്നു ഈ ആക്രമണം. ആദ്യം ഖോസ്റ്റ് നഗരത്തില്‍ നിന്നും അലി ഫര്സാന്റ് സബ്സ് മൊഹമ്മദിനെ താലിബാന് ജീവനോടെ പിടികൂടിയിരുന്നു. അതിന് ശേഷമാണ് വധിച്ചത്. എന്‍ആര്‍എഫ് കോട്ടയായ പഞ്ച്ശീറില്‍ വെച്ചായിരുന്നു ഈ ആക്രമണം.
ധാര, രേഖ ജില്ലകളിലെ താലിബാന് വാഹനവ്യൂഹത്തെയാണ് എന്‍ആര്‍എഫ് ആക്രമിച്ചത്. അമേരിക്കന്‍ പട്ടാളം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറിയപ്പോള് താലിബാന് എതിരായി എന്‍ആര്‍എഫ് യുദ്ധം ചെയ്തെങ്കിലും പരാജയപ്പെട്ടു. അതിന് ശേഷം എന്‍ആര്‍എഫ് അവരുടെ കോട്ടയായ പഞ്ച്ശീറില്‍ മാത്രമായി ഒതുങ്ങുകയാണ്. എന്നാല്‍ താലിബാന് പഞ്ച്ശീര്‍ പിടിക്കാന്‍ ശക്തമായ ആക്രമണം നടത്തുകയാണ്. കഴിഞ്ഞ രണ്ട് മാസമായി എന്ആര്എഫും താലിബാനും തമ്മില്‍ രൂക്ഷമായ യുദ്ധമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: