മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതഥ പറയുന്ന ‘മേജര്‍’ സിനിമ തിയറ്ററുകളില്‍ വന്‍ വിജയമായിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ നിന്നും പ്രശസ്ത താരങ്ങളില്‍ നിന്നും മേജറിന് അഭിനന്ദ പ്രവാഹമാണ്. ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷം അഭിപ്രായങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി അനുഷ്ക ഷെട്ടിയും റാണാ ദഗ്ഗുപതിയും.
‘മേജര്‍ കണ്ടു, ഇത്രയും മനോഹരമായ ഒരു ചിത്രത്തിന് മേജറിന്റെ ടീമിന് നന്ദി. അദിവി ശേഷ്, ശശി കിരണ്‍ ടിക്ക, വംശി, പ്രകാശ് രാജ്, രേവതി, മുരളി ശര്‍മ, സായ് മഞ്ജരേക്കര്‍, ശോഭിത ധൂലിപാല മറ്റ് ക്രൂവിനെല്ലാം അഭിനന്ദനങ്ങള്‍. എല്ലാവരും തിയേറ്ററില്‍ പോയി സിനിമ കാണണം,’ അനുഷ്ക ഷെട്ടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
‘മേജര്‍ വളരെ മികച്ച രീതിയില്‍ ചെയ്തിരിക്കുന്നു. കാസ്റ്റ് ആന്റ് ക്രൂ ഏറ്റവും മികച്ചതായി. അദിവി ശേഷും ശശി ടിക്കയും മികച്ച ഒരു കഥയാണ് പറഞ്ഞത്. ശരത്തിനും അനുരാഗ് റെഡ്ഡിക്കും അഭിനന്ദനങ്ങള്‍. മഹേഷ് ബാബു നിങ്ങള്‍ മികച്ച കഴിവിനെയാണ് പിന്തുണച്ചത്,’ എന്നായിരുന്നു റാണാ ദഗ്ഗുബതിയുടെ ട്വീറ്റ്.
സിനിമാ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി ആളുകളാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്നത് തെലുങ്ക് നടനും സംവിധായകനുമായ അദിവി ശേഷ് ആണ്. അദിവി ശേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ നടി രേവതിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അദിവി ശേഷിനെ കൂടാതെ ശോഭിത ധൂലിപാല സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി, മുരളി ശര്‍മ്മ എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നു.
ഹിന്ദി, മലയാളം, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ഫെബ്രുവരി 11ന് ചിത്രം റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റുകയായിരുന്നു. ജി മഹേഷ് ബാബു എന്റര്ടെയ്ന്മെന്റും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് മേജറിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: