ഡിജിറ്റല്‍ പേയ്മെന്റ് ആപ്പില്‍ പുതിയ ഭാഷ അവതരിപ്പിച്ച് ഗൂഗിള്‍ പേ. ഹിന്ദിയും ഇംഗ്ലീഷും ചേര്‍ന്ന ‘ഹിംഗ്ലീഷ്’ എന്ന ഭാഷയാണ് അവതരിപ്പിച്ചത്. ഇതോടെ, ഗൂഗിള്‍ പേ ഇപ്പോള്‍ ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തമിഴ് എന്നിവയുള്‍പ്പെടെ ഒമ്പത് ഭാഷകളില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ പ്രത്യേകത ഗൂഗിള്‍ പേയുടെ ഐഒഎസ് ആന്‍ഡ്രോയ്ഡ് പതിപ്പില്‍ ലഭ്യമാണ്.
ഇംഗ്ലീഷില്‍ എഴുതിയ ഹിന്ദിയിലായിരിക്കും ഐക്കണുകള്‍. പുതുതലമുറയെ ആകര്‍ഷിക്കാനാണ് ഈ മാറ്റം എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നു. അതുവഴി അതിന്റെ ഉപയോക്തൃ അടിത്തറ വര്‍ദ്ധിക്കാന്‍ സാധിക്കുമെന്ന് ഗൂഗിള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു. ഡിജിറ്റല്‍ പേയ്മെന്റ് ആപ്പില്‍ ഹിംഗ്ലീഷ് ഭാഷ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.
ഉദാഹരണത്തിന് ഹിംഗ്ലീഷ് ഭാഷ ഒണ്‍ ആക്കി കഴിഞ്ഞാല്‍ ‘ന്യൂ പേയ്മെന്റ്’ എന്ന പദത്തിന് പകരം ‘ന്യാ പേയ്മെന്റ്’ എന്ന വാക്ക് കാണിക്കും.
ഗൂഗിള്‍ പേയില്‍ ഹിംഗ്ലീഷ് ഭാഷ പ്രവര്‍ത്തനക്ഷമമാക്കാന്‍
- ഉപയോക്താക്കള്‍ ആപ്പിന്റെ സെറ്റിംഗില്‍ പോയി ‘വ്യക്തിഗത വിവരങ്ങള്‍’ ക്ലിക്ക് ചെയ്യണം.
- അതിന് താഴെയായി ഭാഷാ വിഭാഗം കണ്ടെത്തുക
- ഭാഷാ വിഭാഗം തുറന്ന ശേഷം, ഉപയോക്താക്കള്‍ക്ക് ഹിംഗ്ലീഷ് ഭാഷ തിരഞ്ഞെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: