തിരുവനന്തപുരം : തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ പ്രൊഫഷണലുകളെ നിര്‍ത്തിയാല്‍ വോട്ട് കിട്ടുമെന്ന കണക്കൂ കൂട്ടലും തെറ്റി. പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിച്ചില്ല. തോല്‍വിക്കുള്ള പ്രധാന കാരണം അമിതാവേശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന വിലയിരുത്തല്‍ യോഗത്തിലാണ് ഇക്കാര്യം പ്ര്തിപാദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അടക്കം സംസ്ഥാനത്ത് മന്ത്രിമാരെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയെങ്കിലും ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അവലോകന യോഗം.
മണ്ഡലത്തില്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നതില്‍ 5000 വോട്ടുകളുടെ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. 2800ല്‍ പരം വോട്ടുകള്‍ മാത്രമാണ് പുറത്തു നിന്നും കൂടുതല്‍ നേടാനായത്. കൂടാതെ ജോ ജോസഫിനെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ചതും ലിസി ഹോസ്പിറ്റലില്‍ വെച്ച് പത്ര സമ്മേളനം നടത്തി പ്രഖ്യാപനം നടത്തിയതും സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന വിധിത്തില്‍ വിമര്‍ശനങ്ങള്‍ക്കും തെറ്റിദ്ധാരണയ്ക്കും ഇടയാക്കി.
കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമെന്ന നിലയ്ക്ക് കണ്ടാല്‍ മതിയായിരുന്നു. പത്ത് ദിവസത്തോളം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് മുഖ്യമന്ത്രി പ്രചാരണം നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. പ്രചാരണ തന്ത്രത്തില്‍ പാളീച്ച സംഭവിച്ചായി സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു.
കാടിളക്കി പ്രചാരണം നടത്തിയാല്‍ തൃക്കാക്കരയും പിടിക്കാമെന്ന് പ്രചാരണത്തിന് നേതൃത്വം നല്കിയ നേതാക്കള്‍ മുഖ്യമന്ത്രിക്ക് സന്ദേശം നല്‍കിയത് തെറ്റായിപ്പോയി. ആം ആദ്മിയും ട്വന്റി-20 യുമെല്ലാം ചെയ്യുന്നപോലെ പ്രൊഫഷണലുകളെ നിര്‍ത്തിയാല്‍ അത്തരം വോട്ടുകള്‍ കിട്ടുമെന്ന കണക്കൂ കൂട്ടലും തെറ്റി. കെ റെയില്‍ പ്രധാന സ്റ്റേഷനുകളിലൊന്ന് ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ സര്‍ക്കാരിനെതിരെ ജന വിരുദ്ധവികാരം ഉടലെടുത്തിട്ടുണ്ട്. കൂടാതെ തെരഞ്ഞടുപ്പു അടുത്തതോടെ കെ റെയില്‍ കല്ലിടല്‍ അവസാനിപ്പിച്ചതും തിരിച്ചടിയായി.
അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയില്ലെന്ന് മണ്ഡലത്തില്‍ മന്ത്രി പി രാജീവ് അറിയിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെയാണ് മണ്ഡലത്തില്‍ അവതരിപ്പിച്ചത്. അതില്‍ പോരായ്മയുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇടത് മുന്നണി തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പ്രചാരണങ്ങള്‍ക്കെല്ലാം പി. രാജീവ് നേതൃത്വം നല്‍കിയിരുന്നു.
വലത് പക്ഷ സ്വാധീനം കൂടുതലുള്ള മണ്ഡലമാണ് തൃക്കാക്കര. മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിച്ച് വന്ന മണ്ഡലത്തില്‍ സാധ്യമാകുന്ന രീതിയില്‍ മുന്നേറാന്‍ ഇടത് മുന്നണി ശ്രമിച്ചു. എന്നാല്‍ ഇടത് വിരുദ്ധ വോട്ടുകള്‍ ഏകീകരിച്ചതും പിടി തോമസ് സഹതാപഘടകവും പ്രവര്‍ത്തിച്ചത് തിരിച്ചടിയായി. എതിരാളികള്‍ ഇടത് മുന്നണിക്കെതിരെ ഒരുമിച്ചു. കണക്കുകള്‍ നോക്കുമ്പോള്‍ തൃക്കാക്കരയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടും വോട്ട് ശതമാനവും കൂടി. നിയമസഭാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും എറണാകുളം ജില്ല ഇടത് മുന്നണിക്ക് അനുകൂലമായിരുന്നില്ല. അതിന്റെ കാരണം പഠിക്കും. തോല്‍വിക്ക് കാരണമായ കാര്യങ്ങള്‍ വിലയിരുത്തി മാറ്റങ്ങള്‍ വരുത്തി ജില്ലയിലും മണ്ഡലത്തിലും മുന്നേറാന്‍ ശ്രമിക്കുമെന്നുമായിരുന്നു പി. രാജീവിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: