ന്യൂദല്‍ഹി: രാജ്യസഭ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് വന്‍ പൊട്ടിത്തെറിയിലേക്ക്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മയും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം സമയം ചോദിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യം വെറും അഭ്യൂഹമെന്ന് ആനന്ദ് ശര്‍മയുടെ ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.വിമതരുടെ ഗ്രൂപ്പില്‍ പെട്ട ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവര്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഗ്രൂപ്പ് 23 നേതാക്കളില്‍ നിന്ന് മുകുള്‍ വാസ്നിക് മാത്രമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചത്. ഛത്തീസ്ഗഢില്‍ നിന്ന് രാജീവ് ശുക്ലയ്ക്കും രഞ്ജിത രഞ്ജനുമാണ് സീറ്റ് നല്‍കിയത്. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനാണ് രാജീവ് ശുക്ല, രഞ്ജിത രഞ്ജന്‍ ബീഹാറില്‍ നിന്നുള്ള നേതാവാണ്. ഹരിയാനയില്‍ നിന്ന് അജയ് മാക്കനും കര്‍ണാടകയില്‍ നിന്ന് ജയറാം രമേശും മധ്യപ്രദേശില്‍ നിന്ന് വിവേക് താന്‍ഹയും മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ഇമ്രാന് പ്രതാപ് ഗഡിയ്ക്കാണ് സീറ്റ് നല്‍കിയത്.
രാജസ്ഥാനില്‍ നിന്ന് മൂന്ന് പേര്‍ക്ക് സീറ്റ് നല്കി. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്സിങ്ങ് സുര്‍ജേവാല, മുകള്‍ വാസ്നിക്, പ്രമോദ് തിവാരി എന്നിവര്‍ക്കാണ് സീറ്റ് നല്‍കിയത്. തമിഴ്നാട്ടില്‍ നിന്ന് വീണ്ടും പി ചിദംബരം സ്ഥാനാര്‍ത്ഥിയാകും. നേരത്തെ മഹാരാഷ്ട്രയില്‍ നിന്നാണ് ചിദംബരം രാജ്യസഭയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: