തൊടുപുഴ:ദൃശ്യ മാധ്യമങ്ങളില്‍ അഭിനയത്തിന്റെ സര്‍ഗവസന്തം തീര്‍ത്ത കലാകാരന്മാരുടെ ഒത്തുചേരലിന് ഇനി 5 നാള്. ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നൈറ്റിന് തൊടുപുഴയില്‍ തിരശ്ശീല ഉയരുമ്പോള്‍ സിനിമാ പ്രവര്‍ത്തകരുടെ ഇഷ്ടലൊക്കേഷന്‍ കലയുടെ കളിയരങ്ങായി മാറും. പ്രശസ്ത സിനിമാ താരം ഉണ്ണി മുകുന്ദന് മുഖ്യാതിഥിയായി എത്തുന്ന താരനിശയില്‍ ടെലിവിഷന്‍അവാര്‍ഡ് ജേതാക്കള്‍ അണിനിരക്കും. കോട്ടയം നസീറിന്റെ നേതൃത്വത്തില്‍ വേദിയില്‍ എത്തുന്ന കലാകരന്മാര് ചിരിയുടേയും ചിന്തയുടേയും ലോകത്തേക്ക് കാണികളെ ആനയിക്കും.
28ന് വൈകിട്ട് 5ന് ജോഷ് പവലിയനിലാണ് ദൃശ്യചാരുതയുടെ വിരുന്ന് അരങ്ങേറുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ തകൃതിയായി പുരോമഗിക്കുകയാണ്. ഓഡിറ്റോറിയത്തിലും പുറത്തുമായി പരമാവധി ആളുകള്‍ക്ക് ഇരുപ്പിടം ഒരുക്കുമെന്ന് ഇന്നലെ കൃഷ്ണതീര്‍ത്ഥം കല്യാണ മണ്ഡപത്തില്‍ നടന്ന അവലോകന യോഗത്തില്‍ സ്വാഗത സംഘം ചെയര്മാന് വി.കെ. ബിജു, ജനറല്‍ കണ്‍വീനര്‍ എസ്. പത്മഭൂഷണ്‍ എന്നിവര്‍ അറിയിച്ചു.
ഹാളിലും പരസരത്തുമെല്ലാം ഇതിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുവാനും തീരുമാനമായി. 2000ല്‍ അധികം പേര്‍ക്കാണ് പരിപാടി നേരില്‍ കാണാന്‍ അവസരമുള്ളത്. പ്രധാന ഹാളിന് പുറമെ സമീപത്തെ ഓഡിറ്റോറിയത്തില്‍ ബിഗ് സ്ക്രീനില്‍ തത്സമയവും പരിപാടി പ്രദര്‍ശിപ്പിക്കും. ജനം ടിവിയിലും സംപ്രേഷണമുണ്ടാകും. 400ല്‍ അധികം കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍സൗകര്യമുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികള്‍ വെള്ളിയാഴ്ച മുതല്‍ എത്തി തുടങ്ങുമെന്നും ഇരുവരും പറഞ്ഞു.പതിറ്റാണ്ടുകളായി സിനിമാ താരങ്ങള്‍ ഭാഗ്യലൊക്കേഷനായി കാണുന്ന തൊടുപുഴയില്‍ ഇത്തരമൊരു അവാര്‍ഡ് നിശ ആദ്യമായാണ് അരങ്ങേറുന്നത്. ഇതിന്റെ വിജയകരമായ നടത്തിപ്പിനായി നഗരത്തിലെ പ്രമുഖരുടെ വലിയൊരു നിരപിന്തുണയുമായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: